
അതു ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍, അര്‍ഥം അറിയാത്തവരോടു സഹതാപം മാത്രം; 'ആസാദ് കശ്മീരില്‍' ജലീല്‍
ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍ ആസാദ് കശ്മീര്‍ എന്നെഴുതിയാല്‍ അതിന്റെ അര്‍ഥം മാനസ്സിലാകാത്തവരോട് സഹതാപം മാത്രമാണെന്ന് കെ.ടി ജലീല്‍

തിരുവനന്തപുരം: ജമ്മു കശ്മീരിനെക്കുറിച്ചുള്ള ആസാദ് കശ്മീര്‍ പരാമര്‍ശം വിവാദത്തിന് തിരികൊളുത്തിയതിന് പിന്നാല തന്റെ പ്രസ്താവനയെ ന്യായീകരിച്ച് കെടി ജലീല്‍ വീണ്ടും രംഗത്ത്. ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍ ആസാദ് കശ്മീര്‍ എന്നെഴുതിയാല്‍ അതിന്റെ അര്‍ഥം മാനസ്സിലാകാത്തവരോട് സഹതാപം മാത്രമാണെന്ന് കെ.ടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കശമീര്‍ യാത്രയെക്കുറിച്ചുള്ള പോസ്റ്റിനൊടുവിലാണ് ആസാദ് കശ്മീരിനെ ന്യായീകരിച്ച് ജലീല്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. പാക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്ന് വിശേഷിപ്പിച്ചതായിരുന്നു വിവാദം. അതേസമയം ഇന്നലെയിട്ട പോസ്റ്റില്‍ ഇന്ത്യന്‍ അധീന കശ്മീര്‍ എന്നു പറഞ്ഞതിനെക്കുറിച്ച് വിശദീകരണമൊന്നുമില്ല.
കശ്മീര്‍ യാത്രയെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ജലീലിന്റെ പരാമര്‍ശങ്ങള്‍. കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യ ഭാഗമാണെന്ന ഇന്ത്യന്‍ നിലപാടിനു വിരുദ്ധമായി വ്യാഖ്യാക്കാവുന്ന പരാമര്‍ശങ്ങളാണ് ജലീല്‍ നടത്തുന്നത്. പാക് അനുകൂല മാധ്യമങ്ങളും ചില രാജ്യാന്തര മാധ്യമങ്ങളുമാണ് കശ്മീരീനെ ആസാദ് കശ്മീര്‍ എന്നും ഇന്ത്യന്‍ അനുകൂല കശ്മീര്‍ എ്ന്നും വേര്‍തിരിച്ചു വിശേഷിപ്പിക്കുന്നത്.
ജലില്‍ കുറിപ്പില്‍ പറയുന്നത് ഇങ്ങനെ: ''പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം 'ആസാദ് കാശ്മീര്‍'' എന്നറിയപ്പെട്ടു. പാകിസ്ഥാന്‍ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറന്‍സിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാഉല്‍ ഹഖ് പാകിസ്ഥാന്‍ പ്രസിഡണ്ടായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാകിസ്ഥാന്‍ സര്‍ക്കാരിന് ഭരണപരമായി പാക്കധീന കശ്മീരില്‍ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം.''
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



