പുറത്തു കടന്നത് ശുചിമുറിയുടെ വെന്റിലേഷൻ തകർത്ത്; കുതിരവട്ടത്തു നിന്ന് അന്തേവാസി വീണ്ടും ചാടിപ്പോയി; ഒരാഴ്ചക്കിടെ മൂന്നാം സംഭവം

പുറത്തു കടന്നത് ശുചിമുറിയുടെ വെന്റിലേഷൻ തകർത്ത്; കുതിരവട്ടത്തു നിന്ന് അന്തേവാസി വീണ്ടും ചാടിപ്പോയി; ഒരാഴ്ചക്കിടെ മൂന്നാം സംഭവം

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം
Last Updated :20 January 2024, 8:58 am IST
Edited by :migrator

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നു വീണ്ടും അന്തേവാസി ചാടിപോയി. മലപ്പുറം വണ്ടൂർ സ്വദേശിയാണ് ചാടിപ്പോയത്. ഒരാഴ്ചയ്ക്കിടെ സമാനമായ മൂന്നാമത്തെ സംഭവമാണിത്. ശുചിമുറിയുടെ വെന്റിലേഷൻ തകർത്താണ് അന്തേവാസി ചാടിപ്പോയത്. 

കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ ഒരു പുരുഷനും സ്ത്രീയും ചാടിപ്പോയിരുന്നു. ഒരേ കോമ്പൗണ്ടിലെ രണ്ട് കെട്ടിടങ്ങളിൽ താമസിക്കുകയായിരുന്ന മലപ്പുറം സ്വദേശിനിയും നടക്കാവ് സ്വദേശിയുമാണ് ചാടിപ്പോയത്. ഇരുവരേയും പിന്നീട് കണ്ടെത്തിയിരുന്നു.

കുളിമുറിയോടു ചേർന്ന പഴയ ഭിത്തി വെള്ളമൊഴിച്ചു കുതിർത്ത ശേഷം പ്ലേറ്റ് കൊണ്ടു തുരന്നാണു സ്ത്രീ പുറത്തു കടന്നതെന്നാണ് അധികൃതർ പറഞ്ഞത്. ഈ മാസം 10ന് ഇവിടത്തെ അന്തേവാസിയായിരുന്ന മഹാരാഷ്ട്ര സ്വദേശിനി ജിയ റാം ജിലോട്ടിനെ (30) സെല്ലിൽ മർദനമേറ്റു മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now