'എൽഡിഎഫും യുഡിഎഫും ഉറപ്പുകൾ തന്നു'; നിലമ്പൂരിൽ മത്സരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

സമദൂരം പാലിക്കും

KVVES Kerala will not contest in Nilambur by election
വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കലുടെ വാർത്താസമ്മേളനം (KVVES)
Edited by :renjith.k
Last Updated :1 ജൂൺ 2025, 6:35 pm IST

മലപ്പുറം: നിലമ്പൂർ തെരഞ്ഞെടുപ്പ് മത്സര രംഗത്തു നിന്നു വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) പിന്മാറി. നിലമ്പൂരിൽ സമദൂരം പാലിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര തൃശൂരിൽ പറഞ്ഞു. പ്രതിപക്ഷത്തു നിന്നും ഭരണപക്ഷത്തു നിന്നും ഉത്തരവാദിത്തപ്പെട്ടവർ ബന്ധപ്പെട്ടെന്നും മത്സരത്തിൽ നിന്ന് പിന്മാറുകയാണെന്നും അവർ പറഞ്ഞു.

രണ്ട് കൂട്ടരുടെയും അഭ്യർഥന മാനിച്ച് തങ്ങൾ പിന്മാറുന്നു. മലപ്പുറം ജില്ലാ പ്രസിഡന്റ് കുഞ്ഞഹമ്മദ് ഹാജിക്കായി നാമനിർദ്ദേശ പത്രിക വരെ തയ്യാറാക്കിയിരുന്നു. നാളെ നോമിനേഷൻ നൽകാനാണ് നിശ്ചയിച്ചത്. എന്നാൽ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ആളുകൾ ബന്ധപ്പെട്ട് നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് മത്സരത്തിൽ നിന്ന് പിന്മാറുന്നത് എന്നു അദ്ദേഹം വ്യക്തമാക്കി.

News Now