
ആ ഫോട്ടോ ഇല്ലെന്നറിഞ്ഞപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു, ലാലേട്ടനോട് സങ്കടം പറഞ്ഞപ്പോള്‍; സിദ്ധു പനയ്ക്കല്‍ പറയുന്നു
ഒരു യാത്രയില്‍ ഞാന്‍ ലാലേട്ടനോട് ഈ സങ്കടം പറഞ്ഞു

മോഹന്‍ലാലിനെക്കുറിച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ധു പനയ്ക്കല്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടായിരുന്നു സിദ്ധുവിന്റെ കുറിപ്പ്. ലൂസിഫറിന്റെ ഷൂട്ടിങ് സമയത്ത് തന്റെ പിറന്നാള്‍ ആഘോഷിച്ചതിനെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. ആ വാക്കുകളിലേക്ക്:
2018 ലൂസിഫര്‍ ഷൂട്ടിംഗ് കുട്ടിക്കാനത്ത് നടക്കുമ്പോള്‍ എന്റെ പിറന്നാള്‍ വന്നു. ഞാന്‍ അന്നുവരെ ഷൂട്ടിംഗ് സെറ്റുകളില്‍ പിറന്നാള്‍ ആഘോഷിച്ചിട്ടില്ല. ലൂസിഫര്‍ ഷൂട്ടിംഗ് സമയത്ത് പിറന്നാള്‍ ആഘോഷിക്കാം എന്ന് തീരുമാനിച്ചു.
വലിയ കേക്ക് വാങ്ങിപ്പിച്ചു ആന്റണി പെരുമ്പാവൂര്‍. ഷൂട്ടിംഗ് കഴിഞ്ഞ് ഈവനിംഗ് ഞങ്ങളെല്ലാവരും ഒത്തുകൂടി ലാലേട്ടന്റെ പ്രാര്‍ത്ഥനയോടെ ആഘോഷത്തിന് ആരംഭമായി. ഞാന്‍ കേക്ക് കട്ട് ചെയ്തപ്പോള്‍ ലാലേട്ടന് ആദ്യം കേക്ക് എടുത്ത് എനിക്ക് തന്നു. കേക്ക് തന്നതിനോടൊപ്പം എന്റെ കവിളില്‍ അദ്ദേഹം ഒരു ഉമ്മയും തന്നു. തുടര്‍ന്ന് രാജു, ആന്റണി,മുരളിയേട്ടന്, ക്യാമറാമാന് സുജിത്ത് വാസുദേവ് തുടങ്ങി അവിടെ ഉണ്ടായിരുന്നവര്‍ എല്ലാവരും എനിക്ക് കേക്ക് തന്നു.
പിറ്റേന്ന് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സീന്നറ്റ് സേവിയര്‍ ആ ഫോട്ടോകള്‍ എല്ലാം എനിക്ക് അയച്ചു തന്നു. എല്ലാ ഫോട്ടോകളും ഉണ്ടായിരുന്നു പക്ഷേ ലാലേട്ടന് എനിക്ക് ഉമ്മ തന്ന ഫോട്ടോ അതില്‍ ഉണ്ടായിരുന്നില്ല. ചോദിച്ചപ്പോള്‍ അത് എടുത്തില്ല എന്നാണ് പറഞ്ഞത്. സത്യത്തില്‍ എനിക്ക് വലിയ സങ്കടമായി. ലാലേട്ടന്റെ കൂടെ നൂറുകണക്കിന് ഫോട്ടോ ഞാന്‍ എടുത്തിട്ടുണ്ട്. പക്ഷേ ഇതുപോലൊരു ഫോട്ടോ അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമേ കിട്ടു. ഇനിയൊരിക്കല്‍ ഇങ്ങനെ ഒരു ഫോട്ടോ കിട്ടണമെന്നുമില്ല. ആ ഫോട്ടോ ഇല്ല എന്നറിഞ്ഞപ്പോള്‍ സത്യത്തില്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു.
ഷൂട്ടിങ്ങിനു പോകുമ്പോള്‍ ഞാന്‍ പലപ്പോഴും ലാലേട്ടന്റെ കൂടെ അദ്ദേഹത്തിന്റെ കാറില്‍ പോകാറുണ്ട്. അങ്ങനെ ഒരു യാത്രയില്‍ ഞാന്‍ ലാലേട്ടനോട് ഈ സങ്കടം പറഞ്ഞു. ആ ഫോട്ടോ കിട്ടാത്തതിലുള്ള എന്റെ പ്രയാസം മനസ്സിലാക്കിയ ലാലേട്ടന് അതിനെന്താ നമുക്ക് അങ്ങനെ ഒരു ഫോട്ടോ എടുത്തു കളയാം എന്ന് പറഞ്ഞു.. പിറ്റേന്ന് ലാലേട്ടന്റെ കാരവാനില്‍ വെച്ച് സിന്നറ്റ് സേവിയര്‍ തന്നെ എടുത്തതാണ് ഈ ഫോട്ടോ. ഇതിന്റെ തന്നെ മറ്റൊരു ഫോട്ടോയാണ് എന്റെ വാട്സ്ആപ്പ് ഡിപി.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Production Controller Sidhu Panakkal pens a note about Mohanlal
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


"അംബാഡി'യുടെ അർഥം ഇപ്പോൾ എല്ലാവർക്കുമറിയാം; കമന്റ് ബോക്സ് കാണുമ്പോൾ പേടിയാകുന്നു എന്ന് പറഞ്ഞവരുണ്ട്'

'അന്ന് 100 കിലോയിൽ കൂടുതൽ ഭാരമുണ്ടായിരുന്നു എനിക്ക്, ഒരു പ്ലേറ്റ് നിറയെ മത്തി വറുത്തത് കഴിക്കും; ഡോക്ടർ പറഞ്ഞതോടെ നിർത്തി'



