
ഭൂമി കൈയ്യേറ്റം: മാര്‍ത്തോമ ഭവന് നീതി ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണം: കത്തോലിക്ക കോണ്‍ഗ്രസ്
ഉത്തരവ് ലംഘിച്ച് അതിക്രമിച്ച് കയറിയവര്‍ക്കെതിരെ ശക്തമായ പൊലീസ് നടപടി വേണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി: എറണാകുളം കളമശേരിയിലുള്ള മാര്‍ത്തോമ ഭവന്റെ ഭൂമിയില്‍ കോടതി ഉത്തരവ് ലംഘിച്ച് അതിക്രമിച്ച് കയറിയവര്‍ക്കെതിരെ ശക്തമായ പൊലീസ് നടപടി വേണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. സംഭവത്തില്‍ പൊലീസിന്റെ നിഷ്ക്രിയത്വം ആരുടെ താല്പര്യങ്ങള് സംരക്ഷിക്കാനാണെന്ന് വ്യക്തമാക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
നിയമപരമായ നീതി ആരുടെയും ഔദാര്യമല്ല, അത് അനുവദിച്ച് കിട്ടാന്‍ മാര്‍ത്തോമ ഭവന് അവകാശമുണ്ട്. സ്ഥലത്തെ മഠത്തിലേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം പോലും തടയപ്പെടുന്ന സാഹചര്യമുണ്ടായിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആരോപിച്ചു.
സമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യ വിരുദ്ധര്‍ക്ക് സഹായകമായ നിലപാട് അധികാരികള്‍ സ്വീകരിക്കരുതെന്നും അതിക്രമം കാണിച്ചവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാനുള്ള നടപടിയുണ്ടാകണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സുരക്ഷ ഒരുക്കാന്‍ വന്നവര്‍ കൈയേറ്റക്കാര്‍ക്ക് ഓത്താശ ചെയ്യുന്നത് നീതിന്യായ വ്യവസ്ഥയ്ക്ക് ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ട് മാര്‍ത്തോമ ഭവന് നീതി നടപ്പാക്കി കൊടുക്കണമെന്നും കത്തോലിക്ക് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
News Now
Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

Summary
Land grab: CM must intervene to bring justice to Marthoma Bhavan: Catholic Congress
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




