
വേണാട് എക്സ്പ്രസില്‍ വിദ്യാര്‍ഥിനിക്ക് നേരെ അതിക്രമം, വട്ടിയൂര്‍ക്കാവ് സ്വദേശി പിടിയില്‍
വട്ടിയൂര്‍ക്കാവ് സ്വദേശി സതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: ട്രെയിനില്‍ വിദ്യാര്‍ത്ഥിനിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച വ്യക്തി പിടിയില്‍. തിരുവനന്തപുരം സ്വദേശിനിയും തൃശ്ശൂര്‍ ലോ കോളേജിലെ വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് സ്വദേശി സതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി വേണാട് എക്സ്പ്രസ്സിലാണ് സംഭവം.
എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ വര്‍ക്കലയില്‍ വെച്ചാണ് അതിക്രമ ശ്രമം ഉണ്ടാതെന്നാണ് പെണ്‍കുട്ടിയുടെ പരാതി. സംഭവം റെയില്‍വെ പൊലീസിനെ അറിയിച്ചതിന് പിന്നാലെ ട്രെയിന്‍ തമ്പാനൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥരെത്തി പ്രതിയെ പിടികൂടുകയായിരുന്നു. യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി.
News Now
ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

Summary
Man tried to molest a student on a train has been arrested in Thiruvanathapuram. Sateesh, a native of Vattiyoorkavu, has been taken into custody by the police.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



