
എംഡിഎംഎയുമായി നിയമവിദ്യാര്‍ഥി അറസ്റ്റില്‍; ലഹരിക്കച്ചവടം അഭിഭാഷക വേഷത്തില്‍
നാട്ടുകാരോടും പൊലീസിനോടും താന്‍ അഭിഭാഷകനാണെന്നാണ് ജിനേഷ് പറഞ്ഞിരുന്നത്

തിരുവനന്തപുരം : ലഹരിമരുന്നുമായി നിയമ വിദ്യാര്‍ഥി പിടിയില്‍. എംഡിഎംഎ വില്‍പ്പന നടത്തുന്നതിനിടെയാണ് നിയമ വിദ്യാര്‍ഥിയായ, മലയം സ്വദേശി ജിനേഷ് വിജയനെ എക്‌സൈസ് പിടികൂടിയത്.
ഇയാളില്‍ നിന്നും 4.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനും പൊലീസിന്റെയും എക്‌സൈസിന്റെയും പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാനുമായി വെളുത്ത ഷര്‍ട്ടും കറുത്ത പാന്റും ധരിച്ചായിരുന്നു ഇയാള്‍ ലഹരിക്കച്ചവടം നടത്തിയിരുന്നത്.
നാട്ടുകാരോടും പൊലീസിനോടും താന്‍ അഭിഭാഷകനാണെന്നാണ് ജിനേഷ് പറഞ്ഞിരുന്നത്. ഇയാള്‍ക്ക് എവിടെ നിന്നാണ് ലഹരി ലഭിച്ചത്, മറ്റ് വിദ്യാര്‍ഥികളോ സംഘങ്ങളോ പിന്നിലുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Law student arrested with MDMA
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





