കൊല്ലവും കോഴിക്കോടും ചുവപ്പന്‍ തേരോട്ടം ; തൃശൂരും കൊച്ചിയിലും ഇഞ്ചോടിഞ്ച്
തിരുവനന്തപുരം കോര്‍പ്പറേഷനിലെ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന രണ്ടു സ്ഥാനാര്‍ത്ഥികള്‍ തോറ്റു

കൊല്ലം : തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊല്ലം , കോഴിക്കോട് കോര്പ്പറേഷന് ഭരണം ഇടതുമുന്നണി ഏതാണ്ട്. ഉറപ്പിച്ചു. രണ്ടിടത്തും വ്യക്തമായ ലീഡ് നേടിയാണ് എല്‍ഡിഎഫ് മുന്നേറുന്നത്.
കൊല്ലം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് 38 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. എട്ടു സീറ്റിലാണ് യുഡിഎഫ് ലീഡുള്ളത്.
കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് 35 സീറ്റിലും യുഡിഎഫ് 13 സീറ്റിലും മുന്നിട്ടു നില്ക്കുന്നു. തിരുവനന്തപുരത്ത് എല്‍ഡിഎഫ് 24 ഇടത്തും മുന്നിട്ടു നില്ക്കുന്നു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന രണ്ടു സ്ഥാനാര്‍ത്ഥികള്‍ തോറ്റു. സിപിഎം സ്ഥാനാർത്ഥികളായ പുഷ്പലത, ഒലീന എന്നിവരാണ് തോറ്റത്.
അതേസമയം കൊച്ചിയിലും തൃശൂരിലും ഇഞ്ചോടിഞ്ഞ് പോരാട്ടമാണ് നടക്കുന്നത്. കൊച്ചിയില്‍ എല്‍ഡിഎഫ് 29 ലും യുഡിഎഫ് 31 ലും മുന്നിട്ടു നില്ക്കുന്നു. തൃശൂരില്‍ എല്‍ഡിഎഫ് 16, യുഡിഎഫ് 13 എന്‍ഡിഎ അഞ്ച് എന്നിങ്ങനെയാണ് ലീഡ് നില.
കൊച്ചിയില്‍ നിലവിലെ ഡെപ്യൂട്ടി മേയര്‍ കെ ആര് പ്രേംകുമാര്‍ ( കോണ്‍ഗ്രസ് ) തോറ്റു. യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍ വേണുഗോപാലും തോറ്റിരുന്നു. അതേസമയം എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി എം അനില്‍കുമാര്‍ വിജയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബിജെപിയെ എതിര്‍ക്കുന്നവരെ തിരഞ്ഞുപിടിച്ചു തോല്‍പ്പിച്ചു; പിണറായി സര്‍ക്കാരിനെയും വീഴ്ത്തി; മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്ന് അഭിജിത് ദീപ്കെ

തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിങ്ങിൽ അവസരം; ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

ഇന്നലെ വരെ ഈ മീമുകളൊക്കെ കണ്ട് പൊട്ടിച്ചിരിച്ചു, പക്ഷേ ഇന്ന്...; ജെൻ സിയുടെ സ്വന്തം 'മീം സ്റ്റാർ'

ലോകം ചുട്ടുപൊള്ളുന്നു, ഭൂമിയുടെ വലിയൊരു ഭാഗം ചുവപ്പ് നിറത്തില്‍; 1950ന് ശേഷം ആദ്യം, 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ', ആശങ്ക

Related News

ബിജെപിയെ എതിര്‍ക്കുന്നവരെ തിരഞ്ഞുപിടിച്ചു തോല്‍പ്പിച്ചു; പിണറായി സര്‍ക്കാരിനെയും വീഴ്ത്തി; മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്ന് അഭിജിത് ദീപ്കെ

തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിങ്ങിൽ അവസരം; ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
