
കരുത്തുകാട്ടി യുഡിഎഫ്, എല്‍ഡിഎഫിന് ആശ്വസിക്കാവുന്നത് ജില്ലാ പഞ്ചായത്തുകളില്‍ മാത്രം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലൈന്ന് വിശേഷിപ്പിച്ച തദ്ദേശതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ഗ്രാമപ്പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കോര്‍പറേഷനിലും യുഡിഎഫ് തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. എല്‍ഡിഎഫിന് ആകെ ആശ്വസിക്കാന്‍ വക നല്‍കുന്നത് ജില്ലാ പഞ്ചായത്തുകളുടെ ഫലം മാത്രമാണ്. ആകെ 14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴ്-ഏഴ് എന്ന നിലയിലാണ് ഫലം.
ഫലം വന്ന 941 പഞ്ചായത്തുകളില്‍ 502 ഇടത്ത് യുഡിഎഫ് ഭരണം പിടിച്ചു. 340 പഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് വിജയം നേടിയത്. ജില്ലാപഞ്ചായത്തുകളില്‍ ഏഴിടങ്ങളിലും കോര്‍പ്പറേഷനുകളില്‍ നാലിടങ്ങളിലും യുഡിഎഫ് കരുത്തുകാട്ടി. തിരുവനന്തപുരത്ത് എന്‍ഡിഎ പിടിച്ചെടുത്തപ്പോള്‍ കോഴിക്കോട് എല്‍ഡിഎഫ് നിലനിര്‍ത്തി.മുനിസിപ്പാലിറ്റികളില്‍ 54 ഇടത്തും യുഡിഎഫിന്റെ തേരോട്ടമാണ്. 28 ഇടത്താണ് എല്‍ഡിഎഫ് മുന്നേറ്റമുള്ളത്. രണ്ടിടത്ത് എന്‍ഡിഎയും. ബ്ലോക്കില്‍ 79 ഇടത്ത് യുഡിഎഫും 63 ഇടത്ത് എല്‍ഡിഎഫും വിജയിച്ചു.
ഭരണകക്ഷിയായ എല്‍ഡിഎഫിന് ആകെ ആശ്വസിക്കാന്‍ വക നല്‍കുന്നത് ജില്ലാ പഞ്ചായത്തുകളുടെ ഫലം മാത്രമാണ്. ആകെ 14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴ്-ഏഴ് എന്ന നിലയിലാണ് ഫലം. 14 ജില്ലാ പഞ്ചായത്തുകളിലായി 346 ഡിവിഷനുകളാണ് ആകെയുള്ളത്. ഏഴ് വീതം ജില്ലാ പഞ്ചായത്തുകളാണ് ഇരു മുന്നണികള്‍ക്കും ഉള്ളതെങ്കില്‍ വിജയിച്ച ഡിവിഷനുകളുടെ കാര്യത്തില്‍ യുഡിഎഫ് ആണ് മുന്നില്‍ 196 ഡിവിഷനുകളിലാണ് യുഡിഎഫ് വിജയിച്ചത്.
. ഇടത് ആധിപത്യം 148 ഡിവിഷനുകളിലേക്ക് കുറഞ്ഞിട്ടുമുണ്ട്. എന്‍ഡിഎ, ആര്‍എംപി എന്നീ പാര്‍ട്ടികള്‍ ഓരോ സീറ്റ് വീതം പിടിച്ചെടുത്തത്. ജില്ലാ പഞ്ചായത്തുകളിലെ വിജയത്തില്‍ എല്‍ഡിഎഫും യുഡിഎഫും ബലാബലമാണെങ്കിലും മുന്‍വര്‍ഷത്തെ ഫലവുമായി തുലനം ചെയ്യുമ്പോള്‍ എല്‍ഡിഎഫിന് വന്‍തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം.
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം ഇരമ്പി; വന്ദേമാതരം സെമിനാർ നിർത്തിവെച്ചു
Summary
LDF secures a tie in district panchayats, offering relief despite other setbacks
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ആദ്യ ബലപരീക്ഷണത്തില്‍ യുഡിഎഫിന് തിരിച്ചടി, നേട്ടമുണ്ടാക്കി എല്‍ഡിഎഫ്; രണ്ട് എംഎല്‍എമാരുടെ സീറ്റ് പിടിച്ചെടുത്തു

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; യുഡിഎഫ് എംഎല്‍എയുടെ വാര്‍ഡില്‍ നറുക്കെടുപ്പില്‍ എല്‍ഡിഎഫ്


