
മങ്കടയിൽ സിപിഎം സ്ഥാനാർത്ഥിയെ മാറ്റി; ലീഗ് വിമതൻ കുന്നത്ത് മുഹമ്മദിന് പിന്തുണ
സിപിഎം നേരത്തെ പ്രഖ്യാപിച്ച എം പി അലവിയെ മാറ്റിയാണ് കുന്നത്ത് മുഹമ്മദിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ മങ്കടയിലെ ലീഗ് വിമത സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് എല്‍ഡിഎഫ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി കുന്നത്തു മുഹമ്മദിനെ എല്‍ഡിഎഫ് പിന്തുണയ്ക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ അറിയിച്ചു.
സിപിഎം നേരത്തെ പ്രഖ്യാപിച്ച എം പി അലവിയെ മാറ്റിയാണ് കുന്നത്ത് മുഹമ്മദിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. മുസ്ലിം ലീഗുമായി ഇടഞ്ഞ കുന്നത്ത് മുഹമ്മദ് സ്വതന്ത്രനായി നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. പിന്നീട് ഇടതു പിന്തുണ തേടുകയായിരുന്നു.
മങ്കടയിൽ വിജയം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാനാർത്ഥി മാറ്റമെന്ന് എ വിജയരാഘവൻ വ്യക്തമാക്കി. സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറുന്നതായി എം പി അലവി സ്ഥിരീകരിച്ചു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷമായിരുന്നു മങ്കടയിലെ രാഷ്ട്രീയ നീക്കം നടന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ലീഗിന്റെ മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായിരുന്നു കുന്നത്ത് മുഹമ്മദ്. തന്നെ യാതൊരു കാരണവുമില്ലാതെയാണ് മുസ്‌ലിം ലീഗില്‍ നിന്ന് പുറത്താക്കിയത്. ദീര്‍ഘകാലത്തെ പാരമ്പര്യവും പ്രവര്‍ത്തന പരിചയവുമുള്ള തന്നോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായതെന്നും കുന്നത്ത് മുഹമ്മദ് പറഞ്ഞു.
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

Summary
LDF supports League rebel Kunnath Muhammed in Mankada constituency
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



