
News Now
ഇത്തിരി സ്ഥലത്ത് ഒത്തിരി കോളിഫ്ലവര്; 90 ദിവസത്തില് വിളവെടുക്കാം

'മറുപടി കൊടുത്തില്ലെങ്കിൽ അഹങ്കാരി, തിരിച്ചാണെങ്കിൽ ജോലി ഒന്നുമില്ലെന്ന് പറയും; ഞാൻ അതൊക്കെ ചെയ്യുന്നതിൽ എന്താണ് തെറ്റ് ?'

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

ഹൈവേയില് വാഹനം ബ്രേക്ഡൗണായാല് എന്തു ചെയ്യണം?; വിവരിച്ച് മോട്ടോര് വാഹന വകുപ്പ്

പത്തനംതിട്ട: മക്കളെ റോഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിപ്പുറം സ്വദേശി ബീനയാണ് പൊലീസ് പിടിയിലായത്. ഒൻപതും പതിമൂന്നും വയസുള്ള ആൺകുട്ടികളെ റോഡിൽ ഉപേക്ഷിച്ചാണ് ഇവർ പോയത്.
കടമനിട്ടയിൽ നിന്നാണ് യുവതി പൊലീസ് പിടിയിലായത്. കഴിഞ്ഞ പതിനാലാം തിയതി മലയാലപ്പുഴയിലെ ബന്ധു വീട്ടിലേക്ക് മക്കളെയും കൂട്ടി പോയതാണ് ബീന. പക്ഷേ ബന്ധു വീടിന് സമീപത്തെ റോഡിൽ വെച്ച് ബീന മക്കളെ ഉപേക്ഷിക്കുകയും, അവിടെ കാത്തു നിന്ന കാമുകൻ രതീഷിന് ഒപ്പം കടന്നു കളയുകയുമായിരുന്നു.
പിന്നാലെ ഇവർ രാമേശ്വരം തേനി ബെംഗ്ലരൂ തുടങ്ങിയ സ്ഥലങ്ങളിൽ പോയി. വിനോദ യാത്ര കഴിഞ്ഞ് ഇരുവരും കടമനിട്ടയിലെ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴുയുമ്പോഴാണ് പൊലീസിന്റെ പിടിയിലായത്. സിം മാറ്റി മാറ്റി ഉപയോഗിച്ചായിരുന്നു പ്രതികളുടെ സഞ്ചാരം. ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം കേസെടുത്തു.
പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ബീനയെ അട്ടക്കുളങ്ങര വനിത ജയിലേക്കും രതീഷിനെ കൊട്ടാരക്കര ജയിലേക്കുമാണ് മാറ്റിയത്. രണ്ട് തവണ വിവാഹം കഴിച്ചയാളാണ് രതീഷ്. നിരവധി കേസുകളിൽ പ്രതിയുമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'മറുപടി കൊടുത്തില്ലെങ്കിൽ അഹങ്കാരി, തിരിച്ചാണെങ്കിൽ ജോലി ഒന്നുമില്ലെന്ന് പറയും; ഞാൻ അതൊക്കെ ചെയ്യുന്നതിൽ എന്താണ് തെറ്റ് ?'

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി
