ചായ കുടിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്, ഇങ്ങനൊരു വിഷയം ഉണ്ടെന്ന് അറിഞ്ഞില്ല; പ്രതിയുടെ അച്ഛൻ 

ട്രെയിനിങ്ങിന്റെ ഭാഗമായിട്ട് ഇവർ ഒന്നിച്ചുണ്ടായിരുന്നു. ചെറിയൊരു സൂചന ഉണ്ടായിരുന്നു

പാലാ സെന്റ് തോമസ് കോളജില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതിയും
Last Updated :20 January 2024, 8:49 am IST

കോട്ടയം: പാലാ സെന്റ് തോമസ് കോളജിൽ കൊല്ലപ്പെട്ട നിതിനയും പ്രതി അഭിഷേകും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സൂചന ഉണ്ടായിരുന്നുവെന്ന് പ്രതിയുടെ അച്ഛൻ. "ട്രെയിനിങ്ങിന്റെ ഭാഗമായിട്ട് ഇവർ ഒന്നിച്ചുണ്ടായിരുന്നു. ചെറിയൊരു സൂചന ഉണ്ടായിരുന്നു. നമുക്ക് പറ്റിയതല്ല പഠിക്കാൻ പോകാൻ പറഞ്ഞു. അല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ല", അഭിഷേകിന്റെ അച്ഛൻ ‌പറഞ്ഞു. 

വീട്ടീൽ നിന്ന് പോരുമ്പോൾ ഒരു സൂചനയും ഉണ്ടായിരുന്നില്ലെന്നും രാവിലെ ചായ കുടിച്ച് സാധാരണപോലെ ഇറങ്ങിയതാണെന്നും അച്ഛൻ പറഞ്ഞു. 

കോളജ് ഗേറ്റിന് 50 മീറ്റർ അകലെവച്ചായിരുന്നു വിദ്യാർഥിനിയുടെ അരുംകൊല. മൂന്നാം വർഷ ഫുഡ് പ്രോസസിങ് ടെക്‌നോളജി വിദ്യാർഥികളാണ് കൊല്ലപ്പെട്ട നിഥിനയും പ്രതി അഭിഷേകും. വെള്ളിയാഴ്ച, സപ്ലിമെന്ററി പരീക്ഷ എഴുതുന്നതിന് എത്തിയതാണ് ഇരുവരും. ഉച്ചയ്ക്ക് പരീക്ഷ അവസാനിച്ചതിനു പിന്നാലെ അഭിഷേക് നിഥിനയെ പേപ്പർ കട്ടർ കത്തി കൊണ്ടു കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. അഭിഷേകിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now