
സ്ഫടികത്തിലെ മണിയടിയന്ത്രം മുതൽ വാക്വം ക്ലീനർ വരെ; ലെവിന്റെ വിസ്മയങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി, വിഡിയോയ്ക്ക് 120 മില്യൺ കാഴ്ചക്കാർ
അടുക്കള സാധനങ്ങളും പാഴ് വസ്തുക്കളും ഉപയോഗിച്ച് ലെവിന്‍ നിര്‍മിച്ച ഉപകരണങ്ങള്‍ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായിരുന്നു.

തിരുവനന്തപുരം: വീട്ടിലെ പരിമിത സാഹചര്യങ്ങളെ ചെറിയ ഉപകരണങ്ങള്‍ നിര്‍മിച്ച് മറികടക്കാന്‍ ശ്രമിക്കുന്ന ലെവിന്‍ പൗലോസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി വി ഡി സതീശന്. അടുക്കള സാധനങ്ങളും പാഴ് വസ്തുക്കളും ഉപയോഗിച്ച് ലെവിന്‍ നിര്‍മിച്ച ഉപകരണങ്ങള്‍ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. 120 മില്യണ്‍ ആളുകളാണ് മുഖ്യമന്ത്രി വീട്ടിലെത്തി അഭിനന്ദിക്കുന്നതിന്റെ വിഡിയോ ഇതിനകം കണ്ടിരിക്കുന്നത്.
ചരടുകള്‍, ബാറ്ററികള്‍, കാര്ഡ്ബോര്ഡുകള്, നട്ട്-ബോള്‍ട്ടുകള്‍, വയറുകള്‍, ചെറിയ മോട്ടോറുകള്‍ തുടങ്ങിയ ദൈനംദിന വസ്തുക്കള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നവീന ഉപകരണങ്ങള്‍ ഉണ്ടാക്കുന്ന വീഡിയോകളാണ് ലെവിന്‍ പങ്കുവെക്കാറുള്ളത്. സ്വന്തമായി ലെവിന്‍ വാക്വം ക്ലീനര്‍ ഉള്‍പ്പെടെയുള്ളവ നിര്‍മിക്കാറുണ്ട്. സ്വിച്ച് അമര്‍ത്തിയാല്‍ താനേ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഓട്ടോമേറ്റഡ് കര്ട്ടന് സിസ്റ്റവും ലെവിന്‍ പരിചയപ്പെടുത്തുന്നു.
ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഇളക്കിക്കൊടുന്ന ഓട്ടോമാറ്റിക് ഫുഡ് സ്റ്റിററാണ് ലെവിന്റെ ശ്രദ്ധേയമായ ഒരു നിര്‍മിതി. അടുക്കളയിലെ സ്ഥിരം ജോലിക്ക് ചെലവുകുറഞ്ഞ ഒരു പരിഹാരം കണ്ടെത്തിയ ഈ ലളിതമായ ഉപകരണം ഏറെ പ്രശംസ നേടിയിട്ടുണ്ട്.
പിറവം സ്വദേശിയാണ് ലെവിന്‍. സ്ഫടികം സിനിമയിലെ മണിയടി യന്ത്രം മുതല്‍ റോബോട്ടിക് യന്ത്രം വരെ ലെവിന്‍ ഉപയോഗിച്ചിട്ടുണ്ട്. യൂട്യൂബില്‍ വിഡിയോ ചെയ്ത് തുടങ്ങിയപ്പോഴാണ് ലെവിനെ ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
Levin had already gone viral on social media for creating devices using kitchen utensils and waste materials. The Chief Minister congratulated
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





