
News Now
'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള് നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

ഇഞ്ചിയും പച്ചമുളകും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

നാടിന് നോവായി വ്ലോഗർ ശിവത്തിൽ അനൂപിന്റെ മരണം; മദ്യലഹരിയിൽ കാറോടിച്ച ഡ്രൈവർ അറസ്റ്റിൽ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില് ലിജിന്ലാല് ബിജെപി സ്ഥാനാര്ഥി. പാര്ട്ടി കോട്ടയം ജില്ലാ പ്രസിഡന്റായ ലിജിന്ലാല് കടുത്തുരുത്തി സ്വദേശിയാണ്. സംസ്ഥാന നേതൃത്വം നല്കിയ പട്ടികയില് നിന്ന് കേന്ദ്രനേതൃത്വമാണ് സ്ഥാനാര്ഥിയെ പ്രഖ്യാപിച്ചത്.
യുവമോര്ച്ച മുന് സംസ്ഥാന സെക്രട്ടറിയും ബിജെപി മുന് ജില്ലാ ജനറല് സെക്രട്ടറിയുമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് കടുത്തുരുത്തിയില് നിന്ന് മത്സരിച്ചിരുന്നു.
യുഡിഎഫിനായി ചാണ്ടി ഉമ്മനും എല്ഡിഫിനായി ജെയ്ക് സി തോമസുമാണ് മത്സരരംഗത്തുള്ളത്. ബിജെപി സ്ഥാനാര്ഥിയെ കൂടി പ്രഖ്യാപിച്ചതോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുള്ള മത്സരാര്ഥികളുടെ പൂര്ണ ചിത്രം തെളിഞ്ഞു. മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുടെ നിര്യാണത്തെ തുടര്ന്ന് ഒഴിവുവന്ന നിയമസഭ സീറ്റിലേക്ക് സെപ്റ്റംബര് അഞ്ചിനാണ് ഉപതെരഞ്ഞെടുപ്പ്. സെപ്റ്റംബര് എട്ടിനാണ് വോട്ടെണ്ണല്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



