'സിംബയും സൂരിയും' സിംഹകുട്ടികള്‍; പേരിട്ട് മന്ത്രി

2026 ജനുവരി 20-നായിരുന്നു സിംഹക്കുട്ടികള്‍ ജനിച്ചത്.

J. Chinchurani
J Chinchurani
Edited by :Sujith
Last Updated :10 മാർച്ച് 2026, 7:51 pm IST

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ സിംഹങ്ങളായ ലിയോ, നൈല എന്നിവര്‍ക്ക് ജനിച്ച സിംഹക്കുട്ടികള്‍ക്ക് 'സിംബ' എന്നും സൂരി എന്നും പേരിട്ടു. മൃഗശാലയില്‍ നടന്ന ചടങ്ങില്‍ മൃഗശാല, മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പേരുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2026 ജനുവരി 20-നായിരുന്നു സിംഹക്കുട്ടികള്‍ ജനിച്ചത്.

ജനിച്ചതിന്റെ രണ്ടാം ദിവസം മുതല്‍ രാപകല്‍ സിംഹക്കുട്ടികളുടെ പരിപാലനത്തിനായി സമയം ചെലവഴിച്ച അനിമല്‍ കീപ്പര്‍ വി. അനില്‍കുമാറിന്റെ സേവനത്തെ ചടങ്ങില്‍ പ്രത്യേകം പ്രശംസിച്ചു. സിംഹക്കുട്ടികളെ അതീവ ജാഗ്രതയോടെ പരിചരിച്ച വെറ്ററിനറി സര്‍ജന്‍ ഡോ. നികേഷ് കിരണ്‍ ഉള്‍പ്പെടെയുള്ള വിദഗ്ധ സംഘത്തിന് മന്ത്രി പ്രശസ്തി പത്രങ്ങള്‍ വിതരണം ചെയ്തു. ജിജോ ബി.എസ് (ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍), നഹാസ് ജെ.എസ് (ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍), രാജേഷ് കുമാര്‍ എസ്.എസ് (ലാബ് അസിസ്റ്റന്റ്), രാജേഷ് ബി (സൂപ്പര്‍വൈസര്‍), ജയചന്ദ്രന്‍ എം (കീപ്പര്‍), അഖില്‍ സി (കീപ്പര്‍) എന്നീ ടീമംഗങ്ങളെയും ചടങ്ങില്‍ മന്ത്രി അനുമോദിച്ചു.

മ്യൂസിയം മൃഗശാലാ വകുപ്പ് ഡയറക്ടര്‍ മഞ്ജുളാദേവി പി.എസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മൃഗശാലാ സൂപ്രണ്ട് രാജേഷ് വി സ്വാഗതം ആശംസിച്ചു.

News Now

Summary

Lion cubs born at Thiruvananthapuram Zoo named 'Simba' and 'Suri'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates