
കൽപ്പറ്റയിൽ ശ്രേയാംസ് കുമാർ, കൂത്തുപറമ്പിൽ കെ പി മോഹനൻ, വടകരയിൽ മനയത്ത് ചന്ദ്രൻ; എൽജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

എം വി ശ്രേയാംസ് കുമാര്‍
Last Updated :20 January 2024, 8:41 am IST
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍ കല്‍പ്പറ്റയില്‍ നിന്ന് ജനവിധി തേടും. കൂത്തൂപറമ്പില്‍ മുന്‍ മന്ത്രി കെ പി മോഹനനെയും വടകരയില്‍ മനയത്ത് ചന്ദ്രനെയും സ്ഥാനാർഥികളാക്കാൻ പാർട്ടി തീരുമാനിച്ചു.
എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളായതിനാല്‍ വിജയസാധ്യത മുന്‍നിര്‍ത്തിയാണ് സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചതെന്ന് എല്‍ജെഡി നേതാക്കള്‍ പറഞ്ഞു. എല്‍ഡിഎഫില്‍ മൂന്ന് സീറ്റുകളിലാണ് എല്‍ജെഡി മത്സരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






