എൽജെഡി ആർജെഡിയിൽ ലയിച്ചു; എം വി ശ്രേയാംസ് കുമാർ സംസ്ഥാന പ്രസിഡന്റ്

എൽജെഡി ആർജെഡിയിൽ ലയിച്ചു

എൽജെഡി- ആർജെഡി ലയന സമ്മേളനം, ടിവി ദൃശ്യം
Last Updated :20 January 2024, 9:26 am IST
Edited by :migrator

കോഴിക്കോട്: എൽജെഡി ആർജെഡിയിൽ ലയിച്ചു. ആർജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിൽ നിന്ന് എം വി ശ്രേയാംസ് കുമാർ പതാക ഏറ്റുവാങ്ങി. ആർജെഡി കേരള സംസ്ഥാന അധ്യക്ഷനായി എം വി ശ്രേയാംസ് കുമാറിനെ തിരഞ്ഞെടുത്തു.

ആർജെഡിയിൽ ലയിക്കാനുള്ള തീരുമാനം ഏറെ ആലോചിച്ചെടുത്തതാണെന്ന് എംവി ശ്രേയാംസ് കുമാർ പറഞ്ഞു. സോഷ്യലിസ്റ്റുകളുടെ ഏകീകരണം എന്നത് ഓരോ പാർട്ടിക്കാരുടേയും മനസ്സിനുള്ളിലെ അടങ്ങാത്ത ആവേശവും ആഗ്രഹവുമാണ്. അതിനുള്ള കാൽവെപ്പാണ് ആർജെഡിയുമായുള്ള ലയനമെന്ന് ശ്രേയാംസ് കുമാർ കോഴിക്കോട് നടന്ന ലയന സമ്മേളനത്തിൽ പറഞ്ഞു.

നേരത്തെ ഉണ്ടായ കയ്പേറിയ അനുഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സമയമെടുത്ത് ആലോചിച്ചാണ് തീരുമാനമെടുത്തത്. അങ്ങനെയാണ് വർഗീയ ശക്തികളോട് ഒരിക്കലും ഒരുരീതിയിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത ആർജെഡിയുമായി ലയിക്കാൻ തീരുമാനിച്ചത്. തീരുമാനം എല്ലാ പാർട്ടി പ്രവർത്തകരും ഒരുപോലെ അനുകൂലിച്ചുവെന്നും ഒരു അപശ്ശബ്ദം പോലും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now