
പി വി അന്‍വര്‍ 12 കോടി വായ്പ തട്ടിപ്പ് നടത്തിയെന്ന് പരാതി; മലപ്പുറം കെഎഫ്സിയില് വിജിലന്‍സ് പരിശോധന
വായ്പയില്‍ പലിശയടക്കം 22 കോടി രൂപയാണ് ഇപ്പോള്‍ തിരികെ നല്‍കാനുള്ളത്.

മലപ്പുറം: വായ്പ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ മലപ്പുറം കെ എഫ് സി ഓഫീസില്‍ വിജിലന്‍സ് പരിശോധന. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മുന്‍ എംഎല്‍എ പി വി അന്‍വര്‍ 12 കോടി രൂപ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
വായ്പയില്‍ പലിശയടക്കം 22 കോടി രൂപയാണ് ഇപ്പോള്‍ തിരികെ നല്‍കാനുള്ളത്. ഇത് കെ എഫ് സിക്ക് വന്‍ നഷ്ടം വരുത്തിയെന്നാണ് പരാതി. തിരുവനന്തപുരത്ത് നിന്ന് എത്തിയ വിജിലന്‍സ് സംഘം പരിശോധന പൂര്‍ത്തിയാക്കി മടങ്ങി എന്നാണ് വിവരം.
2015 ല്‍ കെ എഫ് സിയില്‍ നിന്ന് 12 കോടി വായ്പയെടുത്ത അന്‍വര്‍ അത് തിരിച്ചടച്ചില്ലെന്നാണ് ആരോപണം. ഇപ്പോള്‍ തിരികെ 22 കോടി രൂപ നല്‍കാനുണ്ട്. ഇത് കെ എഫ് സിയ്ക്ക് ഭീമമായ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. ഈ പരാതിയിന്മേലാണ് ഇപ്പോള്‍ വിജിലന്‍സ് പരിശോധന.
News Now
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം

Summary
Loan fraud case against pv anvar;Vigilance conduct raids malappuram KFC
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



