
ഏജന്റിനെകൊണ്ട് പരാതി കൊടുപ്പിച്ച് കൈക്കൂലി വാങ്ങി, കോര്പ്പറേഷന് ഓവര്‍സിയറും ഏജന്റും പിടിയില്‍
പ്രോജക്ട്സീറോയുടെ ഭാഗമായി നടത്തിയ ട്രാപ്പ് ഓപ്പറേഷനിലാണ് ഉദ്യോഗസ്ഥര്‍ വിജിലന്‍സിന്റെ പിടിയിലായത്

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്പ്പറേഷന് ഓവര്‍സിയറും ഏജന്റും വിജിലന്‍സ് പിടിയില്‍. എറണാകുളം കാലടി കാഞ്ഞൂര്‍ സ്വദേശി സീന.പി.ആര് (45), ആലുവ പള്ളിക്കുന്ന് സ്വദേശിയായ ഷാനവാസ്.പിഎ. (44) എന്നിവരാണ് പിടിയിലായത്. കൊമേഴ്സ്യല്‍ ബില്‍ഡിങ്ങ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പരാതി ഒത്തുതീര്‍പ്പാക്കാന്‍ 25,000/ രൂപയാണ് ഇവര്‍ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയത്.
പ്രോജക്ട്സീറോയുടെ ഭാഗമായി നടത്തിയ ട്രാപ്പ് ഓപ്പറേഷനിലാണ് ഉദ്യോഗസ്ഥര്‍ വിജിലന്‍സിന്റെ പിടിയിലായത്. ഓവര്‍സിയറുടെ ഒത്താശയോടെ ഏജന്റായ ഷാനവാസ് തന്നെയാണ് കെട്ടിട നിര്‍മ്മാണത്തിനെതിരെ പരാതി നല്‍കിയതെന്നും വിജിലന്‍സ് കണ്ടെത്തി.
പരാതിക്കാരന് കെയര്‍ ടേക്കറായിരുന്ന കലൂര്‍ കതൃക്കടവിലുള്ള കോമേഴ്സ്യല്‍ ബില്‍ഡിംഗിന് 2009 ല്‍ കെട്ടിട നമ്പര്‍ അനുവദിച്ച് പ്രവര്‍ത്തിച്ച് വന്നിരുന്നു. വാടകക്കാര്‍ ഒഴിഞ്ഞതിനെ തുടര്‍ന്ന് പുതിയ വാടകക്കാര്‍ക്ക് നല്‍കുന്നതിന് മുന്‍പായി കെട്ടിടത്തില്‍ ചില അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. ഈ സമയം ബില്‍ഡിങ്ങിനെതിരെ ലാന്റ് ആന്റ് ബില്‍ഡിംഗ് സേഫ്റ്റി കൗണ്‍സില്‍ എന്ന സംഘടനയുടെ പേരില്‍ നിര്‍മ്മാണത്തില്‍ മതിയായ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലായെന്നും മറ്റും കാണിച്ച് ഷാനവാസ് കൊച്ചി കോര്‍പ്പറേഷനില്‍ പരാതി നല്കി.
ഈ പരാതി പരിഹരിക്കുന്നതിനായി കെട്ടിട ഉടമ കോര്പ്പറേഷന് ഓവര്‍സിയറായ സീന പിആര്‍. നെ നേരില്‍ കണ്ട് രേഖകള്‍ സമര്‍പ്പിച്ചു. ഓവര്‍സിയര്‍ നേരിട്ട് സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനുശേഷം സീന പി.ആര്. കെട്ടിടയുടമയുടെ ബന്ധുവിനെ ഫോണില്‍ വിളിച്ച് ഷാനവാസിനെ സെറ്റില്‍ ചെയ്യണമെന്ന് പറഞ്ഞു. തുടര്‍ന്ന് കെട്ടിടയുടമയ്ക്ക് വേണ്ടി കെയര്‍ ടേക്കര്‍ കോര്പ്പറേഷന് ഓഫീസില്‍ എത്തി സീന പി.ആര്‍നെ കണ്ടപ്പോള്‍ പരാതിക്കാരന് ഷാനവാസിന്റെ ഫോണ്‍ നമ്പര്‍ നല്കി പരാതി സെറ്റില്‍ ചെയ്യാന്‍ പറഞ്ഞു. പരാതിക്കാരന് ഷാനവാസിനെ ഫോണില്‍ വിളിച്ചപ്പോള്‍ പരാതി പിന്‍വലിക്കുന്നതിന് ആദ്യം 5 ലക്ഷം രൂപ ആവശ്യപ്പെടുകയും അത്രയും രൂപ നല്കാന് കഴിയില്ലായെന്ന് പറഞ്ഞപ്പോള്‍ ഒടുവില്‍ 2 ലക്ഷം രൂപയായി കുറയ്ക്കുകയും ഇതിന് പുറമെ ഓവര്‍സിയര്‍ സീന പിആര്‍ ന് 25,000/ രൂപ കൈക്കൂലി നല്‍കണമെന്നും, പരാതി സെറ്റില്‍ ചെയ്ത വിവരം സീന പിആര്നെ വാട്സ് അപ്പ് കോള്‍ ചെയ്ത് അറിയിക്കണമെന്നും ഷാനവാസ് നിര്‍ദേശിച്ചു.
WHAT TO READ NEXT

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം : വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍
എന്നാല്‍ കൈക്കൂലി നല്കി കാര്യം സാധിക്കാന്‍ താല്പര്യമില്ലാത്ത പരാതിക്കാരന് ഈ വിവരം എറണാകുളം വിജിലന്‍സ് യൂണിറ്റിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം കലൂര്‍ ബസ് സ്റ്റാന്റിന്റെ സമീപം വച്ച് പരാതിക്കാരനില്‍ നിന്നും 25,000/ രൂപ കൈക്കൂലി വാങ്ങവേ സീന പിആര്നെയും, തുടര്‍ന്ന് ഷാനവാസ്.പിഎ യേയും വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടി. അറസ്റ്റ് ചെയ്ത പ്രതികളെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
WHAT TO READ NEXT

റോഡില്‍ വീണ തേങ്ങ നെഞ്ചിലിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Corporation Overseer and agent arrested for accepting a bribe after orchestrating a complaint through the agent
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



