റീപോളിങ്ങ്; വാര്‍ഡുകളില്‍ യുഡിഎഫിന് വിജയം

വോട്ടിങ് യന്ത്രത്തിലെ തകരാറുകാരണം വോട്ടെണ്ണാന്‍ സാധിക്കാത്തതിനാലാണ് രണ്ടിടങ്ങളിലും റീപോളിങ് നടത്തിയത്‌

വോട്ടു ചെയ്യാന്‍ ക്യൂ നില്‍ക്കുന്നവര്‍ / എഎന്‍ഐ ചിത്രം
Last Updated :20 January 2024, 8:34 am IST
Edited by :migrator

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ റീപോളിങ് നടന്ന രണ്ട് വാര്‍ഡുകളിലും വിജയം യുഡിഎഫിന്. മലപ്പുറം തിരൂരങ്ങാടി നഗരസഭയിലെ മുപ്പത്തിനാലാം വാര്‍ഡില്‍ മുസ്‌ലിം ലീഗിലെ ജാഫര്‍ കുന്നത്തേരി 99 വോട്ടുകള്‍ക്ക് ജയിച്ചു. വയനാട് ബത്തേരി നഗരസഭ പത്തൊന്‍പതാം വാര്‍ഡില്‍ കോണ്‍ഗ്രസിലെ അസീസ് മാടാലയാണ് ജയിച്ചത്. 

വോട്ടിങ് യന്ത്രത്തിലെ തകരാറുകാരണം വോട്ടെണ്ണാന്‍ സാധിക്കാത്തതിനാലാണ് രണ്ടിടങ്ങളിലും റീപോളിങ് നടത്തിയത്‌.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now