കല്‍വാത്തി സ്വദേശി അബ്ദുള്‍ റഹീമാണ് പൊലീസിന്റെ പിടിയിലായത്.

അറസ്റ്റിലായ ലൊക്കേഷന്‍ മാനേജര്‍
Last Updated :20 January 2024, 9:19 am IST

News Now

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ വീട്ടില്‍ നിന്ന് പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ ലൊക്കേഷന്‍ മാനേജര്‍ അറസ്റ്റില്‍. കല്‍വാത്തി സ്വദേശി അബ്ദുള്‍ റഹീമാണ് പൊലീസിന്റെ പിടിയിലായത്. മാര്‍ച്ച് 26ന് ചിരട്ടപ്പാലത്തെ വീട്ടിലാണ് മോഷണം നടന്നത്. 25ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ക്യാമറയും മോഷണം പോയി. 

വീട്ടുകാര്‍ പള്ളിയില്‍ പോയ സമയം വാതില്‍ കുത്തിപ്പൊളിച്ച് അകത്തുകയറിയാണ് മോഷണം നടത്തിയത്. ഫോര്‍ട്ട് കൊച്ചി ബീച്ചില്‍ ഫുഡ് കോര്‍ട്ട് നടത്തുകയാണ് അറസ്റ്റിലായ അബ്ദുള്‍ റഹിം. ലൊക്കേഷന്‍ മാനേജരായി ജോലി ചെയ്യുന്ന ഇയാള്‍ സിനിമകളില്‍  ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതി ചക്കിട്ടപ്പറമ്പ് സ്വദേശി മുജീബിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates