രാത്രി 10നും രാവിലെ 6നും ഇടയിൽ പടക്കങ്ങൾ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:43 am IST

News Now

കൊച്ചി: 125 ഡെസിബെലിൽ കൂടുതൽ ശബ്ദശേഷിയുള്ള പടക്കങ്ങൾ, മാലപ്പടക്കം തുടങ്ങിയവ നിരോധിച്ചു. രാത്രി 10നും രാവിലെ 6നും ഇടയിൽ പടക്കങ്ങൾ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.  പെട്രോളിയം ആൻഡ് എക്സ്പ്ലോസിവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) ഡപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ്എക്സ്പ്ലോസിവ്സ് ഡോ ആർ വേണുഗോപാൽ ആണ് ഇക്കാര്യം അറിയിച്ചത്. 

വീട്ടിനുള്ളിലും പൊതുവഴികളിലും പടക്കം പൊട്ടിക്കരുത്, പടക്കം ഉപയോഗിക്കുമ്പോ‍ൾ കുട്ടികൾക്കൊപ്പം മുതിർന്നവരും നിൽക്കുക, കത്താത്ത പടക്കങ്ങൾ വെള്ളത്തിൽ മുക്കി നശിപ്പിക്കുക തുടങ്ങിയവയാണ് മറ്റു നിർദേശങ്ങൾ. ലൈസൻസുള്ള വിൽപനക്കാരിൽ നിന്നു മാത്രം കരിമരുന്ന് വാങ്ങണമെന്നും നിർദേശമുണ്ട്. 

പടക്കം കത്തിക്കുന്നതിനു മെഴുകുതിരിയോ ചന്ദനത്തിരിയോ ഉപയോഗിക്കണം. തീ നിയന്ത്രണം വിട്ടാൽ അണക്കാൻ ഒരു ബക്കറ്റ് വെള്ളം കരുതുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates