
News Now
തുലാവര്ഷമെത്തി, ഇന്നും നാളെയും കോരിച്ചോരിയുന്ന മഴ; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

'ഹർജിക്കാരില് ഒരാള് പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ഇന്ത്യന് ക്രിക്കറ്റില് വിവിഎസ് ലക്ഷ്മണന് പിടിമുറുക്കുന്നു? ചീഫ് സെലക്ടര് ആകാൻ പാര്ഥിവ് പട്ടേലില്ല, ക്ഷണം നിരസിച്ച് മുന് താരങ്ങള്

24 കിലോമീറ്റര് മൈലേജ്, നാലു വേരിയന്റുകള്, പ്രാരംഭ വില 9.99 ലക്ഷം രൂപ; മഹീന്ദ്ര എക്സ് യുവി 3എക്സ്ഒ സിഎന്ജി വേര്ഷന് വിപണിയില്

മൂവാറ്റുപുഴ; പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തലക്കോട് മലയൻകുന്നേൽ രാഹുൽ (26) ആണ് അറസ്റ്റിലായത്. മൂവാറ്റുപുഴ കോടതി വളപ്പിലുള്ള അഭിഭാഷക ഓഫിസിൽ ക്ലർക്കായി ജോലി ചെയ്യുന്ന യുവതിയെയാണ് ഭീഷണിപ്പെടുത്തിയത്. ഇയാളിൽ നിന്ന് പൊലീസ് എയർഗൺ പിടിച്ചെടുത്തു.
ബുധനാഴ്ച വൈകിട്ട് യുവതി മാത്രം ഓഫിസിൽ ഉള്ളപ്പോഴാണ് രാഹുൽ എത്തിയത്. യുവതിക്കുനേരെ തോക്കുചൂണ്ടി ഒരുമിച്ച് ജീവിക്കാൻ തയാറായില്ലെങ്കിൽ യുവതിയേയും ബന്ധുക്കളേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് യുവതിയെ ഓഫിസിന് പുറത്തെത്തിച്ച് കാറിൽ കയറ്റി. എന്നാൽ യുവതി ബഹളംവെച്ച് കാറിൽ നിന്ന് പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. ആളുകൾ കൂടിയതോടെ രാഹുൽ കടന്നുകളഞ്ഞു.
ആംബുലൻസ് ഡ്രൈവറായ ഇയാൾ മുൻപും ഭീഷണിയുമായി എത്തിയിട്ടുണ്ട് എന്നാണ് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ ആംബുലൻസ് ഇടിച്ച് അമ്മയേയും സഹോദരനേയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. ഒരു മാസത്തോളമായി യുവതിയെ രാഹുൽ പിന്തുടർന്നിരുന്നു. കച്ചേരിത്താഴത്ത് നിന്നാണ് ഇയാളെ അറസ്റ്റു ചെയ്യുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഹർജിക്കാരില് ഒരാള് പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ഇന്ത്യന് ക്രിക്കറ്റില് വിവിഎസ് ലക്ഷ്മണന് പിടിമുറുക്കുന്നു? ചീഫ് സെലക്ടര് ആകാൻ പാര്ഥിവ് പട്ടേലില്ല, ക്ഷണം നിരസിച്ച് മുന് താരങ്ങള്

