എം വിന്‍സെന്‍റ് എംഎല്‍എയുടെ കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടം; പരിക്ക്

വിൻസെന്റ് എംഎൽഎയ്ക്കും കൂടെയുണ്ടായിരുന്ന ആൾക്കും അപകടത്തിൽ പരിക്കേറ്റു

എം വിന്‍സെന്‍റ് ഫെയ്സ്ബുക്ക്
Last Updated :7 February 2024, 7:19 am IST
Edited by :Manju

തിരുവനന്തപുരം: എം വിൻസെന്റ് എംഎൽഎയുടെ കാർ അപകടത്തിൽപ്പെട്ടു. ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കരമന-കളിയിക്കാവിള പാതയില്‍ പ്രാവച്ചമ്പലത്തിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. വിൻസെന്റ് എംഎൽഎയ്ക്കും കൂടെയുണ്ടായിരുന്ന ആൾക്കും അപകടത്തിൽ പരിക്കേറ്റു.

ബുധനാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ബാലരാമപുരത്തെ വീട്ടില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പോവുകയായിരുന്നു സ്‌കൂട്ടര്‍ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാര്‍ നിയന്ത്രണം വിടുകയായിരുന്നു. നിസ്സാര പരിക്കേറ്റ എംഎല്‍എയേയും കൂടെണ്ടായിരുന്നയാളെയും പൊലീസ് ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. കോവളം നിയോജക മണ്ഡലം എംഎല്‍എയാണ് എം. വിന്‍സെന്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now