പതിനാലുകാരിക്കു നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

പുതുപ്പാടി കൈതപ്പൊയില്‍ സ്വദേശി കാരാട്ടുപൊയില്‍ കെ പി മുഹമ്മദ് ഷെരീഫ് (27) ആണ് അറസ്റ്റിലായത്

Muhammed Sherif
മുഹമ്മദ് ഷെരീഫ്
Edited by :Jayakumar NA
Last Updated :29 മേയ് 2026, 9:02 am IST

കോഴിക്കോട്: പതിനാലുകാരിയായ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയില്‍ സ്വദേശി കാരാട്ടുപൊയില്‍ കെ പി മുഹമ്മദ് ഷെരീഫ് (27) ആണ് അറസ്റ്റിലായത്. കൊടുവള്ളി പൊലീസാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ജില്ലാ ശിശുസംരക്ഷണ ഓഫീസറില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്. പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്ത ഷെരീഫിനെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

News Now

Summary

Madrasa teacher arrested for sexually assaulting 14-year-old girl

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates