ഹാഷിഷ് ഓയിലുമായി മദ്രസ അധ്യാപകനും സുഹൃത്തും പിടിയിൽ

കൊടുങ്ങല്ലൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്

അറസ്റ്റിലായ ഫൈസനും ശ്രീജിത്തും
Last Updated :20 January 2024, 9:05 am IST
Edited by :migrator

തൃശൂർ; ഹാഷിഷ് ഓയിലുമായി മദ്രസ അധ്യാപകനും സുഹൃത്തും പൊലീസിന്‍റെ പിടിയിലായി. അഴീക്കോട് പേ ബസാർ ഹിദായത്തുൽ ഇസ്ലാം മദ്രസ അധ്യാപകനായ എറിയാട് സ്വദേശി  ഫൈസനും സുഹൃത്ത്  ശ്രീജിത്തുമാണ്  പിടിയിലായത്. കൊടുങ്ങല്ലൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 

കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻശങ്കരൻ്റെ നേതൃത്വത്തിലുള്ള സ്ക്വാഡും, തൃശൂർ റൂറൽ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതികളെ  പിടികൂടിയത്. ഓണക്കാലത്തിന് മുമ്പായി ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രേയുടെ നിർദ്ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. രണ്ട് പേരും ലഹരി ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now