
ആന കടിച്ചു; പാപ്പാന്റെ വിരല്‍ അറ്റുപോയി
രണ്ടു മാസം മുന്‍പ് തള്ളയാന ചരിഞ്ഞതിനെത്തുടര്‍ന്നാണ് കുട്ടിയാനയെ പരിപാലനകേന്ദ്രത്തില് കൊണ്ടുവന്നത്

തിരുവനന്തപുരം: ആന കടിച്ചതിനെത്തുടര്‍ന്ന് പാപ്പാന്റെ വിരല്‍ അറ്റുപോയി. കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. കുട്ടിയാനയ്ക്ക് മരുന്ന് കൊടുക്കുന്നതിനിടെയാണ് പാപ്പാനു കടിയേറ്റത്.
കുട്ടിയാനയുടെ കടിയേറ്റ് പാപ്പാന് പുഷ്കരന് പിള്ളയുടെ ഒരു വിരല്‍ അറ്റുപോകുകയും, മറ്റൊരു വിരലിനു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. കോട്ടൂര്‍ വനത്തില്‍ നിന്ന് ആന പരിപാലന കേന്ദ്രത്തിലെത്തിച്ച ആരണ്യ എന്ന കുട്ടിയാനയാണ് കടിച്ചത്.
രണ്ടു മാസം മുന്‍പ് തള്ളയാന ചരിഞ്ഞതിനെത്തുടര്‍ന്നാണ് കുട്ടിയാനയെ പരിപാലനകേന്ദ്രത്തില് കൊണ്ടുവന്നത്. മരുന്ന് കൊടുക്കുന്നതിനിടെ, കൂടിനു സമീപത്തെ മണ്ണുമാന്തി യന്ത്രം സ്റ്റാര്‍ട്ട് ചെയ്തതോടെ കുട്ടിയാന കയ്യില്‍ കടിക്കുകയായിരുന്നു എന്ന് പുഷ്കരന് പിള്ള പറഞ്ഞു.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരു വിരല്‍ തുന്നിച്ചേര്‍ക്കാന്‍ കഴിയാത്ത വിധം ചതഞ്ഞു വേര്‍പെട്ട നിലയിലായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ മാതാപിതാക്കളെ കാണാന്‍ ഒരുദിവസത്തെ പരോളില്‍ ഇറങ്ങി; കൊലക്കേസ് പ്രതി മുങ്ങി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: എംപിമാരുടെ വാഹനം തടഞ്ഞ് പൊലീസ്, റോഡിലിറങ്ങി പ്രതിഷേധവുമായി രാഹുലും പ്രിയങ്കയും; തലസ്ഥാനം സംഘർഷ ഭരിതം

റിട്ടയര്‍ ആയോ?, കൈയില്‍ വലിയ തുക ഉണ്ടോ?; എങ്ങനെ നിക്ഷേപിക്കണം എന്ന കണ്ഫ്യൂഷന് വേണ്ട!, ഇതാ ഒരു പ്ലാന്‍

'ചേട്ടാ, നമ്മുടെ ഈ ഫോട്ടോയ്ക്ക് മിനിമം ഒരു “പയിനായിരം” ലൈക്ക് എങ്കിലും കിട്ടുമെന്ന് തോന്നുന്നു'; ചിത്രവുമായി മനോജ് കെ ജയൻ

ചോറും ബീൻസും ഓട്സും വാൽനട്ടും, ആരോഗ്യകരമായ 5 ഭക്ഷണ കോമ്പിനേഷൻ



