യുവജന വിഭാ​ഗത്തിലെ 2020ലെ മികച്ച എഴുത്തുകാരിക്കുള്ള അവാർഡാണ് മീരയെ തേടിയെത്തിയത് 

എഴുത്തുകാരി മീര വിനീത്
Last Updated :20 January 2024, 8:34 am IST

News Now

കൊച്ചി: പനോരമ ഇൻറർനാഷണൽ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ യുവജന വിഭാ​ഗത്തിലെ 2020ലെ മികച്ച എഴുത്തുകാരിക്കുള്ള അവാർഡ് മലയാളിക്ക്. ആലുവ സ്വദേശിന് മീര വിനീത് കൊടക്കടത്താണ് അവാർഡിന് അർഹയായത്. സിംഫണി ഓഫ് ദി ഓഷ്യൻ എന്ന പേരിൽ മീര അടുത്തിടെ പ്രസിദ്ധീകരിച്ച ആദ്യ കവിതാ സമാഹാരം ശ്രദ്ധിക്കപ്പെട്ടിരുന്നു

ഡൽഹി ഇൻഡസ് സ്‌ക്രോൾസും റൈറ്റേഴ്‌സ് ക്യാപിറ്റൽ ഇൻറർനാഷണൽ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്നതാണ് പനോരമ ഇൻറർനാഷണൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ. അമ്പത് രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാർ മേളയിൽ പങ്കെടുത്തു. 

Story image

ലൈഫ് ഓഫ് കൊറോണ ടൈംസ് എന്ന കവിതാ സമാഹാരത്തിൽ സർവൈവൽ എന്ന പേരിലും മീര ഒരു കവിത എഴുതിയിട്ടുണ്ട്. പ്രമുഖ മലയാളം സാഹിത്യ നിരൂപകൻ പ്രൊഫ. ഡി പത്മനാഭൻ ഉണ്ണിയുടെ ചെറുമകളാണ് മീര. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates