
കുവൈറ്റില്‍ മലയാളി ദമ്പതികള്‍ മരിച്ചനിലയില്‍
കുവൈറ്റില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: കുവൈറ്റില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പൂങ്കാവ് പൂത്തേത്ത് സൈജു സൈമണ്‍, ഭാര്യ ജീന എന്നിവരാണ് മരിച്ചത്. സൈജുവിനെ കെട്ടിടത്തില്‍നിന്നു വീണുമരിച്ച നിലയിലും ജീനയെ വീട്ടിനുള്ളില്‍ മരിച്ചനിലയിലുമാണു പൊലീസ് കണ്ടെത്തിയത്.
സാല്‍മിയയിലാണ് സംഭവം. താമസിക്കുന്ന കെട്ടിടത്തില്‍നിന്നു വീണു മരിച്ചനിലയില്‍ സൈജുവിനെയാണ് ആദ്യം കണ്ടത്. പിന്നീട് പൊലീസെത്തി ഫ്ലാറ്റിന്റെ പൂട്ടു തകര്‍ത്ത് അകത്തു കയറിപ്പോള്‍ കുത്തേറ്റു മരിച്ചനിലയില്‍ ജീനയെ കണ്ടെത്തുകയായിരുന്നു. ആരോഗ്യ വകുപ്പില്‍ ആംബുലന്‍സ് ഡ്രൈവറായിരുന്നു സൈജു. സാല്‍മിയ ഇന്ത്യന്‍ മോഡല്‍ സ്കൂളില്‍ ഐടി ജീവനക്കാരിയാണ് ജീന.
ജീനയെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറയുന്നു. ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. ഇരുവരുടെയും പുനര്‍വിവാഹമായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഇന്നുമുതല്‍ യാത്ര കൂടുതല്‍ സുഖകരം, ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍

ഇരട്ട ചക്രവാതച്ചുഴി, മറ്റന്നാള്‍ ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത



