
വിമാനത്തില്‍ മലയാളി യുവാവിന്റെ പരാക്രമം, ആകാശത്തുവെച്ച് എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം, കീഴ്പ്പെടുത്തി സഹയാത്രികര്‍
കൊലാലംപൂരില്‍ നിന്നും കൊച്ചിയിലേക്ക് വന്ന വിമാനത്തിലാണ് സംഭവം

കൊച്ചി: ആകാശത്തു വെച്ച് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച് മലയാളി യുവാവ്. കൊലാലംപൂരില്‍ നിന്നും കൊച്ചിയിലേക്ക് വന്ന വിമാനത്തിലാണ് സംഭവം. അതിക്രമം കാണിച്ച പാലക്കാട് സ്വദേശി ജംഷീറിനെ സഹയാത്രികര്‍ ചേര്‍ന്ന് പിടികൂടി സിഐഎസ്എഫിന് കൈമാറി.
എമര്‍ജന്‍സി പാനലിലെ വിന്‍ഡോപാനലിലെ ഒരു പാളി അടിച്ചു പൊട്ടിച്ച ജംഷീര്‍, എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. സഹയാത്രികര്‍ യുവാവിനെ കീഴ്പ്പെടുത്തിയതുകൊണ്ടാണ് വന്‍ അപകടം ഒഴിവായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വിമാനം ലാന്‍ഡ് ചെയ്യാന്‍ ഏതാണ്ട് അരമണിക്കൂര്‍ ശേഷിക്കെയാണ് നാടകീയ സംഭവം ഉണ്ടായത്.
വിമാനത്തിന്റെ എമര്‍ജന്‍സി വിന്‍ഡോ സൈഡിലിരുന്ന യുവാവാണ് പരാക്രമം കാണിച്ചത്. സഹയാത്രികര്‍ കീഴ്പ്പെടുത്തിയ യുവാവിനെ സിഐഎസ്എഫിനെ ഏല്‍പ്പിച്ചു. തുടര്‍ന്ന് സിഐഎസ്എഫ് ജംഷീറിനെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറിയിട്ടുണ്ട്. വിമാനത്തില്‍ യുവാവ് പരാക്രമം നടത്താനുള്ള കാരണം വ്യക്തമല്ല. പൊലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Malayali man causes a scene on a flight; attempts to open the emergency exit mid-air
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




