ബം​ഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

anakha hari
അനഘ ഹരി
Edited by :Manju
Last Updated :19 ഒക്ടോബർ 2024, 9:23 pm IST

തൊടുപുഴ: ബം​​ഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇടുക്കി കീരിത്തോട് കിഴക്കേപ്പാത്തിക്കൽ അനഘ ഹരി (20) ആണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് ബന്ധുക്കളെ അറിയിച്ചത്.

ബം​ഗളൂരുവിലെ സ്വകാര്യ നഴ്സിങ് കോളജിൽ ബിഎസ്‌സി നഴ്സിങ്ങിന് പഠിക്കുകയായിരുന്നു അനഘ. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ രണ്ട് മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. മൃതദേഹം ബംഗളൂരു വിക്ടോറിയ ഹോസ്പിറ്റലിൽ. വിവരമറിഞ്ഞു ബന്ധുക്കൾ അവിടേക്ക് തിരിച്ചിട്ടുണ്ട്. മാതാവ് രാധ. സഹോദരങ്ങൾ: അനന്തു, അതുൽ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now