മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷം പങ്കുവച്ചത്

ചിത്രം; ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:05 am IST

News Now

കൊളംബോ; സിനിമാ ഷൂട്ടിങ്ങിനായി ശ്രീലങ്കയിൽ എത്തിയ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി മുൻ ക്രിക്കറ്റ് താരവും ടൂറിസം ബ്രാൻഡ് അംബാസിഡറുമായ സനത് ജയസൂര്യ. ശ്രീലങ്കയിൽ വന്നതിനു മമ്മൂട്ടിയോട് ജയസൂര്യ നന്ദി പറഞ്ഞു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷം പങ്കുവച്ചത്. 

‘‘മലയാളത്തിലെ മുതിർന്ന നടൻ മമ്മൂട്ടിയെ സന്ദർശിക്കാൻ സാധിച്ചത് ബഹുമതിയായി കാണുന്നു. സർ, താങ്കൾ യഥാർഥ സൂപ്പർ സ്റ്റാർ തന്നെ. ശ്രീലങ്കയിൽ വന്നതിനു നന്ദി. എല്ലാ ഇന്ത്യൻ താരങ്ങളെയും സുഹൃത്തുക്കളെയും ശ്രീലങ്ക സന്ദർശിക്കാനും ആസ്വദിക്കാനും സ്വാഗതം ചെയ്യുന്നു’- ജയസൂര്യ കുറിച്ചു. 

എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് മമ്മൂട്ടി ശ്രീലങ്കയിലെത്തിയത്. തുടർന്നാണ് മമ്മൂട്ടിയെ സർക്കാർ പ്രതിനിധിയായ ജയസൂര്യ കാണാനെത്തിയത്. ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർധനെയുമായി ഇന്ന് മമ്മൂട്ടി കൂടിക്കാഴ്ച നടത്തിയേക്കും. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ സംഘർഷമുണ്ടായതിനു ശേഷം ശ്രീലങ്കയിൽ ടൂറിസം വൻ പ്രതിസന്ധി നേരിടുകയാണ്. അതിനിടെയാണ് സിനിമാഷൂട്ടിങ്ങിനായി മമ്മൂട്ടി എത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates