തൃപ്പൂണിത്തുറയിലെ സ്വകാര്യ ഹോട്ടല്‍ ജീവനക്കാരനായിരുന്ന മനു, കോവിഡ് കാരണം ഹോട്ടല്‍ പൂട്ടിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:47 am IST

News Now


തൃശ്ശൂര്‍: ചാലക്കുടിയില്‍ കഴുത്തില്‍ കത്തിവച്ച് സ്ത്രീയുടെ മാല കവര്‍ന്ന പ്രതിയെ നാട്ടുകാര്‍ പിടികൂടി. സ്വകാര്യ ഇന്‍ഷുറന്‍സ് ഏജന്റിന്റെ ഓഫീസില്‍ കയറി മാല പിടിച്ചുപറിച്ച് സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ നോക്കുന്നതിനിടെയാണ് നാട്ടുകാര്‍ പിടികൂടിയത്. പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ പൂഞ്ചോല സ്വദേശി മനു കുര്യനാണ് (33) പിടിയിലായത്. 

മാല കഴുത്തില്‍ നിന്ന് ശക്തിയായി വലിച്ചെടുത്തതിനെ തുടര്‍ന്ന് ഇന്‍ഷുറന്‍സ് ഏജന്റായ സത്രീക്ക് കഴുത്തിന് പരിക്കേറ്റു. അതേസമയം ഇയാള്‍ തട്ടിയെടുത്ത മാല മുക്കുപണ്ടമായിരുന്നു. ഇന്‍ഷുറന്‍സ് ഏജന്റായ സിന്ധു ജോസഫിന്റെ മാലയാണ് കവര്‍ന്നത്. കഴുത്തില്‍ കത്തിവച്ച് മാല ഊരി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. മുക്കുപണ്ടമാണെന്ന് ഇവര്‍ പറഞ്ഞെങ്കിലും പ്രതി പിടിവിടാന്‍ കൂട്ടാക്കിയില്ല. മല ഊരിയെടുത്തതിന് ശേഷം സിന്ധുവിനെ തള്ളി താഴെയിട്ട് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ ബഹളം കേട്ട്  ഓടിയെത്തിയ നാട്ടുകാരാണ് മനുവിനെ പിടികൂടിയത്. 

തൃപ്പൂണിത്തുറയിലെ സ്വകാര്യ ഹോട്ടല്‍ ജീവനക്കാരനായിരുന്ന മനു, കോവിഡ് കാരണം ഹോട്ടല്‍ പൂട്ടിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായി. അമ്മയില്‍ നിന്ന് പണം വാങ്ങി മണ്ണാര്‍ക്കാട് ഒരു ഹോട്ടലില്‍ താമസിച്ച് വരികായായിരുന്നു. പണം തീര്‍ന്നതോടെയാണ് കവര്‍ച്ചയ്ക്ക് ഇറങ്ങിയത്.  ഇയാള്‍ സമാനമായ രീതീയില്‍ മറ്റ് രണ്ടിടത്ത് പിടിച്ചുപറിക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴുത്തില്‍ കത്തിവച്ചതിനെ തുടര്‍ന്ന് സിന്ധുവിന്റെ കഴുത്തിന് മുറുവേറ്റിട്ടുണ്ട്. കവര്‍ച്ചയ്ക്കിടെ ഇന്‍ഷുറന്‍സ് ഓഫീസിലെ ഉപകരണങ്ങളും പ്രതി തല്ലിത്തകര്‍ത്തിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates