കത്തിയുമായി ഓഫീസിലേക്ക് അതിക്രമിച്ചു കയറി; ജീവനക്കാരിക്ക് നേരെ ആക്രോശം, വധ ഭീഷണി; സസ്പെൻഷനിലുള്ള ഓവർസിയർ അറസ്റ്റിൽ

ഇയാൾക്കെതിരെ 4 കേസുകൾ നിലവിലുണ്ട്

Man breaks into office with knife
സുബൈർ
Last Updated :21 February 2025, 10:03 pm IST
Edited by :renjith.k

കൊച്ചി: മൂവാറ്റുപുഴ കെഎസ്ഇബി ഓഫീസിലേക്ക് കത്തിയുമായി അതിക്രമിച്ചു കയറി വധ ഭീഷണി മുഴക്കിയ ഓവർസിയർ അറസ്റ്റിൽ. പല്ലാരിമം​ഗലം ചിറപ്പാട്ടു വീട്ടിൽ സുബൈർ (54) ആണ് പിടിയിലായത്. മൂവാറ്റുപുഴ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

എക്സിക്യൂട്ടീവ് എൻജിനീയറായ ജീവനക്കാരിയുടെ നേർക്കാണ് ഇയാൾ ആക്രോശമുയർത്തിയത്. കത്തിയുമായി ഓഫീസിലേക്ക് കയറി വന്നു ഔദ്യോ​ഗിക കൃത്യ നിർവഹണം തടസപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

ആശുപത്രി മാലിന്യമടക്കം കൂട്ടിയിട്ട് കത്തിച്ചു; പ്രദേശത്താകെ പുക, നാട്ടുകാർക്ക് ദേഹാസ്വാസ്ഥ്യം; ഉടമയ്ക്ക് പിഴ

ജീവനക്കാരുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിൽ ഇയാൾ സസ്പെൻഷനിലാണ് സുബൈർ. ഇയാൾക്കെതിരെ 4 കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ​ഹാജരാക്കി റിമാൻഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now