കുടുംബപ്രശ്നം; വീടിന് തീവെച്ച ശേഷം ​ഗൃഹനാഥൻ തൂങ്ങി മരിച്ചു

കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം

Source by : പ്രതീകാത്മക ചിത്രം
Last Updated :7 March 2024, 8:10 pm IST

തിരുവനന്തപുരം: വീടിന് തീവെച്ച ശേഷം ​ഗൃഹനാഥൻ സമീപത്തെ റബർ പുരയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ. തിരുവനന്തപുരം കല്ലറ കൊച്ചാലംമൂട് സ്വദേശി നസറൂദ്ദീനാണ് (50) മരിച്ചത്. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പാങ്ങോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്ന് ഉച്ചയോടെ വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് അയൽവാസികൾ തീ അണയ്ക്കാൻ ശ്രമം നടത്തുന്നതിനിടെയാണ് നസറുദ്ദീനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നസറൂദ്ദീനും ഭാര്യയുമാണ് വീട്ടിൽ താമസിച്ചിരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി നസറൂദ്ദീൻ ഇവിടെ ഒറ്റയ്‌ക്കായിരുന്നു താമസം. വീട് ഭാഗികമായി കത്തി നശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now