വെപ്പുപല്ല് ഇളകിപ്പോയി അന്നനാളത്തില്‍ക്കുടുങ്ങി ; ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

വെപ്പുപല്ല് അബദ്ധത്തില്‍ വെള്ളത്തോടൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു

ജസ്റ്റിന്‍ / ഫെയ്‌സ്ബുക്ക് ചിത്രം
Last Updated :20 January 2024, 8:49 am IST

തൃശൂര്‍ : വെപ്പുപല്ല് ഇളകിപ്പോയി അന്നനാളത്തില്‍ക്കുടുങ്ങി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കനകമല ആപറമ്പില്‍ തോമസിന്റെ മകന്‍ ജസ്റ്റിന്‍ (35) ആണ് മരിച്ചത്. ചാലക്കുടി മാര്‍ക്കറ്റിലെ ഓട്ടോ ഡ്രൈവാണ്. 

സെപ്റ്റംബര്‍ 30നായിരുന്നു സംഭവം. വെപ്പുപല്ല് അബദ്ധത്തില്‍ വെള്ളത്തോടൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. പ്രാഥമികശുശ്രൂഷയ്ക്കുശേഷം എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍വെച്ച് തിങ്കളാഴ്ച ശസ്ത്രക്രിയയിലൂടെ അന്നനാളം മുറിച്ച് പല്ല് പുറത്തടുത്തിരുന്നു. 

എന്നാല്‍ അണുബാധയെത്തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. എല്‍സി തോമസ് ആണ് ജസ്റ്റിന്റെ അമ്മ. ഭാര്യ : വിന്‍ഷി, രണ്ടു മക്കളുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now