
Priyanka Gandhi's convoy: 'ഹോണ്‍ മുഴക്കിയത് ഇഷ്ടപ്പെട്ടില്ല', പ്രിയങ്കാഗാന്ധിയുടെ വാഹനവ്യൂഹത്തിന് നേരെ കാര്‍ ഓടിച്ചുകയറ്റി; യുവാവിനെതിരെ കേസ്- വിഡിയോ
കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാഗാന്ധിയുടെ വാഹനവ്യൂഹത്തിന് തടസ്സം സൃഷ്ടിച്ച യുവാവിന്റെ പേരില്‍ മണ്ണുത്തി പൊലീസ് കേസെടുത്തു.

തൃശൂര്‍: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാഗാന്ധിയുടെ വാഹനവ്യൂഹത്തിന് തടസ്സം സൃഷ്ടിച്ച യുവാവിന്റെ പേരില്‍ മണ്ണുത്തി പൊലീസ് കേസെടുത്തു. വാഹനവ്യൂഹം ഹോണ്‍ മുഴക്കിയത് ഇഷ്ടപ്പെടാതെ ഇയാള്‍ വഴിയില്‍ വണ്ടി കയറ്റിയിടുകയായിരുന്നു. തൃശ്ശൂര്‍ എളനാട് മാവുങ്കല്‍ വീട്ടില്‍ അനീഷ് എബ്രഹാമിന്റെ പേരിലാണ് കേസ്. ഇയാളുടെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
മണ്ണുത്തി ബൈപാസ് ജങ്ഷന് സമീപം ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.വണ്ടൂരില്‍നിന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്നു പ്രിയങ്ക. പ്രിയങ്കയുടെ വാഹനവ്യൂഹം ഹോണടിച്ചത് ഇഷ്ടപ്പെടാതെ ഇയാള്‍ കാര്‍ കയറ്റിയിട്ട് തടസ്സം സൃഷ്ടിക്കുകയായിരുന്നു. വാഹനം മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനോട് തട്ടിക്കയറുകയും ചെയ്തു.
മണàµà´£àµà´¤àµà´¤à´¿à´¯à´¿àµ½ à´ªàµà´°à´¿à´¯à´àµà´à´¾à´à´¾à´¨àµà´§à´¿à´¯àµà´àµ വാഹനവàµà´¯àµà´¹à´¤àµà´¤à´¿à´¨àµ à´¨àµà´°àµ à´à´¾à´°àµâ à´à´à´¿à´àµà´àµà´à´¯à´±àµà´±à´¿à´¯ à´¯àµà´µà´¾à´µà´¿à´¨àµà´¤à´¿à´°àµ à´àµà´¸àµ pic.twitter.com/FUJWw9HXN4
— Samakalika Malayalam (@samakalikam) March 30, 2025
ലക്ഷങ്ങള്‍ ഫോളേവേഴ്സുള്ള യൂട്യൂബര്‍ ആണെന്നും തടയാന്‍ ശ്രമിക്കരുതെന്നും ഇയാള്‍ പറഞ്ഞതായി പൊലീസ് പറയുന്നു.വാഹനവ്യൂഹത്തിനു നേരേ മനഃപൂര്‍വം ജീവന് അപകടംവരുത്തുംവിധം കാര്‍ ഓടിച്ചുകയറ്റിയെന്നാണ് കേസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി

ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല് വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും

സഞ്ജു ഫോമിലേക്ക് ഉയരുമോ? ഇന്ത്യ - വിന്‍ഡീസ് രണ്ടാം ടി20 ഇന്ന് റാഞ്ചിയില്‍



