പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ ആണ് ഷോക്കേറ്റത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:25 am IST

കോഴിക്കോട്:  പേരാമ്പ്രയിൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. പേരാമ്പ്ര കക്കാട് സ്വദേശി മുനീബ് (27) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് സംഭവം. ചാലിക്കര മായഞ്ചേരി പൊയിൽ റോഡ് ജംങ്ഷന് സമീപം സംസ്ഥാന പാതക്കരികിൽ 
പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെയായിരുന്നു സ്ഥാപന ഉടമകൂടിയായ മുനീബിന് ഷോക്കേറ്റത്. 

പരസ്യ ബോർഡ് സമീപത്തെ വൈദ്യുതി ലൈനിലേക്ക് മറിയുകയായിരുന്നു. കൂടെ സഹായി ഉണ്ടായിരുന്നെങ്കിലും ഇയാൾ രക്ഷപ്പെട്ടു.
പേരാമ്പ്രയിൽ നിന്ന് കെഎസ്ഇബി അധികൃതരെത്തി ലൈൻ ഓഫ് ചെയ്ത ശേഷമാണ് മുനീബിനെ ആശുപത്രിയിൽ എത്തിച്ചത്. അജ്വ എന്ന പരസ്യ സ്ഥാപനം നടത്തി വരികയായിരുന്നു മുനീബ്.

യൂത്ത് ലീഗ് കക്കാട് ശാഖ പ്രസിഡന്റ്, മണ്ഡലം കൗൺസിലർ, എസ്കെഎസ്എസ്എഫ് പേരാമ്പ്ര മേഖല ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now