വെള്ളം തുറന്നുവിട്ടു; തിരുവനന്തപുരത്ത് ആറ്റിൽ കുളിക്കാൻ ഇറങ്ങിയ ആളെ ഒഴുക്കിൽപ്പെട്ട് കാണാതായി
വെള്ളം തുറന്നുവിട്ടു; തിരുവനന്തപുരത്ത് ആറ്റിൽ കുളിക്കാൻ ഇറങ്ങിയ ആളെ ഒഴുക്കിൽപ്പെട്ട് കാണാതായി
തിരുവനന്തപുരം: ആറ്റിൽ കുളിക്കാൻ ഇറങ്ങിയ ആളെ ഒഴുക്കിൽപ്പെട്ട് കാണാതായി. തിരുവനന്തപുരം തിരുവട്ടാറിലാണ് സംഭവം. തിരുവട്ടാർ അണക്കരയിൽ മുളക്കൂട്ടുവിള സ്വദേശി ഡേവിഡ് (49) നെയാണ് കാണാതായത്
ചെറുപ്പണയ്ക്ക് സമീപം കുളിക്കാൻ ഇറങ്ങിയതായിരുന്നു ഡേവിഡ്. കനത്ത മഴയെ തുടർന്ന് പെരുംചാണി അണയിൽ നിന്നു വെള്ളം തുറന്ന് വിട്ടിരുന്നു. ഇതേത്തുടർന്നാണ് ഡേവിഡ് വെള്ളത്തിൽ ഒഴുകിപ്പോയത്.
കരയിൽ ഉണ്ടായിരുന്നവർ നടത്തിയ രക്ഷാപ്രവർത്തനം ഫലം കണ്ടില്ല. തുടർന്ന് പൊലീസിനെയും ഫയർ ഫോഴ്‌സിനും വിവരം അറിയിച്ചു. എന്നാൽ ആറ്റിൽ ഒഴുക്ക് കൂടുതൽ ആയതിനാലും പാറക്കെട്ട് നിറഞ്ഞ പ്രദേശം ആയതിനാലും ആളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഐസയുടെ പ്രതിഷേധത്തിനിടെ വിദ്യാർഥികളെ വലിച്ചിഴച്ച് പോലീസ്. നേഹാ ബോറയടക്കം കസ്റ്റഡിയിൽ
CCRAS JRF Recruitment 2026: ജൂനിയർ റിസർച്ച് ഫെലോ തസ്തികയിൽ 20 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
വിപ്രോ ലിമിറ്റഡിൽ അവസരം: എച്ച്.ആർ ഓപ്പറേഷൻസ് വിഭാഗത്തിൽ ഇന്റേൺഷിപ്പ്; കൊച്ചിയിൽ നിയമനം

കോഹ്ലിയുടെ റെക്കോർഡ് തകർത്ത് റെൻഷോ!


