
പല ബസുകൾ ഇറങ്ങിക്കയറേണ്ട; ഇനി കെഎസ്ആർടിസിയുടെ പ്രത്യേക സർവീസ്, റൂട്ട് ഇങ്ങനെ
പല ബസുകൾ ഇറങ്ങിക്കയറേണ്ട; ഇനി കെഎസ്ആർടിസിയുടെ പ്രത്യേക സർവീസ്, റൂട്ട് ഇങ്ങനെ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലൂടെ യാത്ര ചെയ്യുന്നവർക്ക് പല ബസുകൾ ഇറങ്ങിക്കയറുന്നത് ഒഴിവാക്കാനുള്ള നടപടികളുമായി കെഎസ്ആർടിസി. തിരുവനന്തപുരത്ത് വിവിധ സ്ഥാപനങ്ങളിൽ ജോലിക്കും, മറ്റ് ആവശ്യങ്ങൾക്കും എത്തുന്നവർ പല ബസുകൾ ഇറങ്ങി കയറുന്നത് അവസാനിപ്പിക്കാനായി തമ്പാനൂർ ബസ് സ്റ്റേഷനിലേക്ക് എത്തുന്ന ഫാസ്റ്റ് പാസഞ്ചർ സർവീസ് ബസുകൾ തിങ്കളാഴ്ച മുതൽ പിഎംജിയിൽ നിന്നു മൂന്ന് വഴികളിലായി തിരിച്ചു വിട്ട് സർവീസ് നടത്തുമെന്ന് സിഎംഡി ബിജു പ്രഭാകർ അറിയിച്ചു.
പിഎംജിയിൽ നിന്നു പതിവ് പോലെ ബേക്കറി- പനവിള വഴിയുള്ള സർവീസിനോടൊപ്പം, പിഎംജി- മ്യൂസിയം- മാനവീയം വീഥി- ഡിജിപി ഓപീസ്- വഴുതക്കാട്- വിമൻസ് കോളജ് - പനവിള വഴിയും, പിഎംജിയിൽ നിന്നു- സെക്രട്ടേറിയറ്റിന് മുന്നിലൂടെയും തമ്പാനൂരിൽ എത്തിച്ചേരുന്ന കണക്കിനുമാണ് സർവീസുകൾ പരീക്ഷണാടിസ്ഥാനത്തിൽ നടത്തുക.
അടുത്തിടെ യാത്രക്കാർക്ക് ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് ജനോപകാരപ്രദമായി പൊതുഗതാഗതം ക്രമീകരിക്കുന്നതിന് വേണ്ടി നടത്തിയ സർവേയിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനായി കൊല്ലത്തു നിന്ന് എൻ എച്ച് വഴിയും, കൊട്ടാരക്കരയിൽ നിന്ന് എംസി റോഡ് വഴിയും ഉള്ള മുഴുവൻ ബസുകളിലും ഇത്തരത്തിൽ സർവീസ് നടത്തുന്നതിനുള്ള നിർദേശം നൽകിക്കഴിഞ്ഞു.
ഈ ബസുകളിൽ ഈ സ്ഥലങ്ങൾ (പിഎംജി- പാളയം - ബേക്കറി വഴി, പിഎംജി - മ്യൂസിയം- മാനവീയംവീഥി- വഴുതക്കാട് വഴി, പിഎംജി- പാളയം- സെക്രട്ടേറിയേറ്റ് വഴി) വഴിയെന്ന് സ്ഥലനാമ ബോർഡിൽ എഴുതിയിരിക്കും. ആളുകൾ കൂടുതൽ ഉള്ള സമയങ്ങളിൽ ആകും മ്യൂസിയം, സെക്രട്ടേറിയറ്റ് എന്നിവങ്ങളിലൂടെ സർവീസ് നടത്തുക. പരീക്ഷണാടിസ്ഥാത്തിൽ നടത്തുന്ന സർവീസുകളിൽ കൂടുതൽ ആവശ്യം ഉണ്ടായാൽ ഈ വഴികളിലൂടെ തിരിച്ചുള്ള സർവീസും കെഎസ്ആർടിസി പരിഗണിച്ചേക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



