കെഎസ്ഇബിയിലെ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ വീഴരുതെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്

FRAUD
രജിസ്‌ട്രേഷന്‍ ഫീസായി വന്‍ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലിSource by : പ്രതീകാത്മക ചിത്രം
Last Updated :29 April 2024, 8:57 am IST

News Now

തിരുവനന്തപുരം:കെഎസ്ഇബിയിലെ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ വീഴരുതെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. രജിസ്‌ട്രേഷന്‍ ഫീസായി വന്‍ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി. നിരവധി പേര്‍ ഈ കെണിയില്‍ വീണതായാണ് അറിവ്. കെഎസ്ഇബിയിലെ തസ്തികകളിലേക്കുള്ള സ്ഥിരം നിയമനം പിഎസ് സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്‌മെന്റ് എക്‌ചേഞ്ച് വഴിയും. ഒരുകാരണവശാലും ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങരുതെന്നും കെഎസ്ഇബി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറിപ്പ്:

കെഎസ്ഇബിയിലെ വിവിധ തസ്തികകളിലേക്ക് ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പുനടത്തുന്ന വിവിധ വ്യാജ സംഘങ്ങള്‍ സജീവം. രജിസ്‌ട്രേഷന്‍ ഫീസായി വന്‍ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി. നിരവധി പേര്‍ ഈ കെണിയില്‍ വീണതായാണ് അറിവ്.

കെ എസ് ഇ ബിയിലെ തസ്തികകളിലേക്കുള്ള സ്ഥിരം നിയമനം പി എസ് സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്‌മെന്റ് എക്‌ചേഞ്ച് വഴിയും.

ഒരുകാരണവശാലും ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങരുത്. ജാഗ്രത.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates