സിപിഐ (മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റിയംഗവും പശ്ചിമഘട്ട സ്‌പെഷല്‍ സോണല്‍ കമ്മിറ്റി സെക്രട്ടറിയുമായ കൃഷ്ണമൂര്‍ത്തി, കബനീദളത്തിലെ കേഡറായ സാവിത്രി എന്നിവരാണു പിടിയിലായത് 

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:51 am IST

News Now

കല്‍പ്പറ്റ: രണ്ട് മാവോയിസ്റ്റ് നേതാക്കള്‍ പിടിയില്‍. കേരളത്തിലെ മാവോയിസ്റ്റ് ഗറില്ലാ സേനയുടെ തലവനും കൂട്ടാളിയുമാണ് പിടിയിലായത്. സിപിഐ (മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റിയംഗവും പശ്ചിമഘട്ട സ്‌പെഷല്‍ സോണല്‍ കമ്മിറ്റി സെക്രട്ടറിയുമായ കൃഷ്ണമൂര്‍ത്തി, കബനീദളത്തിലെ കേഡറായ സാവിത്രി എന്നിവരാണു തിങ്കളാഴ്ച രാവിലെ ഭീകര വിരുദ്ധ സേന പിടികൂടിയത്.

കര്‍ണാടക- വയനാട് അതിര്‍ത്തിയില്‍വച്ചാണ് ഇരുവരും അറസ്റ്റിലായതെന്നാണു വിവരം. പശ്ചിമഘട്ട സോണല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന കുപ്പു ദേവരാജ് ഉള്‍പ്പെടെ 8 പേര്‍ കൊല്ലപ്പെട്ടതിനു ശേഷം കൃഷ്ണമൂര്‍ത്തിക്കായിരുന്നു കേരളം ഉള്‍പ്പെടുന്ന പശ്ചിമഘട്ട മേഖലയുടെ ചുമതല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates