ബ്രോക്കര്‍ ഫീസ് ചോദിച്ചതിന് ബ്രോക്കറുടെ തലയടിച്ചു പൊട്ടിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ പിടിയില്‍

അറസ്റ്റിലായ സഹോദരങ്ങള്‍
Last Updated :20 January 2024, 9:24 am IST

News Now

തിരുവനന്തപുരം: ബ്രോക്കര്‍ ഫീസ് ചോദിച്ചതിന് ബ്രോക്കറുടെ തലയടിച്ചു പൊട്ടിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ പിടിയില്‍. തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. അരിവാളം സ്വദേശികളായ ഷക്കീര്‍, റിബായത്ത്, നാസ് എന്നിവരാണ് വധശ്രമത്തിന് പിടിയിലായത്.

റിബായത്തിന്റെ മകന്റെ കല്യാണം നടത്തിയത് ബ്രോക്കറായിരുന്ന റീസല്‍ ബ്രോക്കര്‍ ഫീ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് നല്‍കാന്‍ സഹോദരങ്ങളായ ഷക്കീര്‍, റിബായത്ത്, നാസ് എന്നിവര്‍ തയ്യാറായില്ല. ഞായറാഴ്ച്ച റീസലിനെ റോഡിലിട്ട് മര്‍ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റീസലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates