സിപിഐയില്‍ കൂട്ടരാജി; പറവൂരില്‍ നൂറിലധികം പേര്‍ സിപിഎമ്മിലേയ്ക്ക്

കളമശ്ശേരി, പറവൂര്‍ മണ്ഡലങ്ങളിലായി ദീര്‍ഘനാളായി സിപിഐ യില്‍ വിഭാഗീയത നിലനിന്നിരുന്നു.

Mass resignations in CPI; More than 100 people in Paravur join CPM
Mass resignations in CPI; More than 100 people in Paravur join CPMഫയല്‍
Last Updated :28 September 2025, 8:34 pm IST
Edited by :ആതിര അഗസ്റ്റിന്‍

കൊച്ചി: സിപിഐയില്‍ നിലനിന്നിരുന്ന വിഭാഗീയത രൂക്ഷമായതിനെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ പറവൂര്‍ മേഖലയില്‍ നൂറിലധികം പേര്‍ പാര്‍ട്ടി വിട്ട് സിപിഎമ്മിലേയ്ക്ക്. കളമശ്ശേരി, പറവൂര്‍ മണ്ഡലങ്ങളിലായി ദീര്‍ഘനാളായി സിപിഐ യില്‍ വിഭാഗീയത നിലനിന്നിരുന്നു.

സിപിഐ മുന്‍ ജില്ലാ സെക്രട്ടറി പി രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത ചില അസ്വാരസ്യങ്ങളാണ് വിഭാഗീയത വര്‍ദ്ധിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പലപ്പോഴായി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടിരുന്നു. ഇവര്‍ സംഘടിതരായാണ് ഇപ്പോള്‍ സിപിഎമ്മില്‍ ചേരാന്‍ ഒരുങ്ങുന്നത്.

നാളെ വൈകുന്നേരം 5:30-ന് പറവൂരില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് സിപിഎമ്മിലേക്ക് ഔദ്യോഗികമായി പ്രവേശനം നല്‍കും. സിപിഎം ജില്ലാ സെക്രട്ടറി എസ് സതീഷ് പങ്കെടുക്കുന്ന ചടങ്ങില്‍ പാര്‍ട്ടി വിട്ടവരെ സ്വാഗതം ചെയ്യും.

News Now

Summary

Mass resignations in CPI; More than 100 people in Paravur join CPM

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates