ഐസറിൽ കായിക അധ്യാപകർക്ക് അവസരം; ഓരോ സെഷനും 1,100 രൂപ പ്രതിഫലം
ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 28.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ ആൻ റിസർച്ച് (IISER) തിരുവനന്തപുരം,അത്‌ലറ്റിക് കോച്ച്& മാസ് പി.ടി ട്രെയിനർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എത്ര ഒഴിവുകൾ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 28.
യോഗ്യത
അത്‌ലറ്റിക്സിൽ കോച്ചിങ് ഡിപ്ലോമ അല്ലെങ്കിൽ അത്‌ലറ്റിക്സ് സ്പെഷ്യലൈസേഷനോടെയുള്ള ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (B.P.Ed) ആണ് അടിസ്ഥാന യോഗ്യത.
പ്രായപരിധി: 35 വയസ്സിന് താഴെ
ശമ്പളം: ഓരോ സെഷനും 1,100 രൂപ.
പരിചയം: അത്‌ലറ്റിക്സ് കോച്ചിങ്, മാസ് പി.ടി എന്നിവയിൽ പരിചയമുള്ളവർക്ക് മുൻഗണന.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചറായി ജോലി ചെയ്ത പരിചയം, രജിസ്റ്റർ ചെയ്ത ക്ലബ്ബുകളിലോ സർക്കാർ സ്ഥാപനങ്ങളിലോ അത്‌ലറ്റിക് കോച്ച് അല്ലെങ്കിൽ ട്രെയിനറായി പ്രവർത്തിച്ച പരിചയം എന്നിവ പരിഗണിക്കും.
വിവിധ പ്രായത്തിലുള്ളവർക്ക് സുംബ, എയറോബിക്സ്, മാസ് ആക്ടിവിറ്റീസ് ക്ലാസുകൾ നടത്താനുള്ള അറിവും ആവശ്യമാണ്.
വിദ്യാർഥികൾക്ക് മാസ് ഫിസിക്കൽ ട്രെയിനിങ് ഡ്രില്ലുകൾ നടത്താനുള്ള പ്രാവീണ്യം അധിക യോഗ്യതയായി കണക്കാക്കും.
ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിക്കാനുള്ള കഴിവും ആവശ്യമാണ്.
താൽപര്യമുള്ള ഉദ്യോഗാർഥികൾ 2026 സെപ്റ്റംബർ 28നകം ബയോഡാറ്റ/റസ്യൂമെ ഇമെയിൽ വഴി അയയ്ക്കണം. studentaffairsoffice@iisertvm.ac.in എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
WHAT TO READ NEXT

ഐടിഐ കഴിഞ്ഞവർക്ക് അവസരം, ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ 380 ഒഴിവുകൾ
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
IISER Thiruvananthapuram Recruitment 2026 Athletic Coach and Mass PT Trainer Jobs.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







