
ചാലക്കുടിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 11 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി; മൂന്നു പേര് അറസ്റ്റില്‍
ആന്ധ്രയില്‍ നിന്നും കൊച്ചിയിലേക്ക് കടത്തിക്കൊണ്ടു വരികയായിരുന്ന ലഹരിമരുന്നാണ് തൃശൂര്‍ റൂറല്‍ പൊലീസ് പിടികൂടിയത്
തൃശൂര്‍: തൃശൂര്‍ ചാലക്കുടിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. 11 കിലോ ഹാഷിഷ് ഓയില്‍ പൊലീസ് പിടികൂടി. മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
11 കിലോ ഹാഷ്ഷ് ഓയില്‍ 11 പാക്കറ്റുകളിലാക്കിയാണ് കടത്തിക്കൊണ്ടു വന്നത്. തൃശൂര്‍ സ്വദേശി ലിഷാന്‍, പാവറട്ടി സ്വദേശി അനൂപ്, കോന്നി സ്വദേശി നസീം എന്നിവരാണ് പിടിയിലായത്.
ആന്ധ്രയില്‍ നിന്നും കൊച്ചിയിലേക്ക് കടത്തിക്കൊണ്ടു വരികയായിരുന്ന ലഹരിമരുന്നാണ് മുരിങ്ങൂരില്‍ വെച്ച് തൃശൂര്‍ റൂറല്‍ പൊലീസ് പിടികൂടിയത്. സംസ്ഥാനത്തേക്ക് വന്‍തോതില്‍ ഹാഷിഷ് ഓയില്‍ കടത്തുന്നതായി റൂറല്‍ എസ്പി ഐശ്വര്യ ഡോങ്റെയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ചാലക്കുടി ഡിവൈഎസ്പി സന്തോഷിന്‍രെ നേതൃത്വത്തില്‍ പുലര്‍ച്ചെ മുതല്‍ ദേശീയപാതയില്‍ പരിശോധന നടത്തിവരികയായിരുന്നു. കോടിക്കണക്കിന് രുപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ആത്മഹത്യ ചെയ്തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

Related News


കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ
