
MLA എന്ന് ഇംഗ്ലീഷില്‍ എഴുതിയാലേ ഒരു ഗമ ആവൂ; ചിരി പടര്‍ത്തി മുന്‍മന്ത്രിയുടെ കുറിപ്പ്
'നിയമസഭയുടെ ഔദ്യോഗിക ഭാഷ സമിതിയുടെ അധ്യക്ഷന്‍ കൂടിയായ ഞാന്‍ ഇതിങ്ങനെ പോട്ടെ എന്ന് തീരുമാനിക്കുന്നു'

തിരുവനന്തപുരം: നിയമസഭ വളപ്പില്‍ വെച്ച് ഒരു വാച്ച് ആന്റ് വാര്‍ഡില്‍ നിന്നും നേരിട്ട അനുഭവം രസകരമായി വിവരിച്ച് മുന്‍മന്ത്രിയും എംഎല്‍എയുമായ മാത്യു ടി തോമസ്. നിയമസഭയില്‍ ഔദ്യോഗിക വാഹനം പാര്‍ക്ക് ചെയ്തപ്പോഴുണ്ടായ സംഭവമാണ് മാത്യു ടി തോമസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്.
ഇവിടെ എംഎല്‍എമാരുടെ വാഹനങ്ങള്‍ മാത്രമേ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കൂ എന്നാണ് വാച്ച് ആന്റ് വാര്‍ഡ് അംഗം വന്ന് വിനയത്തോടെ പറഞ്ഞത്. നിയമസഭാംഗങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പറ്റില്ലേ എന്നു ചോദിച്ചപ്പോള്‍, എംഎല്‍എമാരുടെ വാഹനം മാത്രമേ പറ്റൂ എന്നായിരുന്നു മറുപടി.
MLA എന്ന് ഇംഗ്ലീഷില്‍ എഴുതിയാലേ ഒരു ഗമ ആവൂ എന്ന് പല തവണ ഡ്രൈവര്‍ വിഷ്ണു പറഞ്ഞിട്ടുള്ളത് എത്ര ശരിയാണ് എന്ന് ബോധ്യപ്പെട്ടു. നിയമസഭയുടെ ഔദ്യോഗിക ഭാഷ സമിതിയുടെ അധ്യക്ഷന്‍ കൂടിയായ ഞാന്‍ ഇതിങ്ങനെ പോട്ടെ എന്ന് തീരുമാനിക്കുന്നു. മാത്യു ടി തോമസ് കുറിച്ചു.
WHAT TO READ NEXT

മാവേലിക്കര മുന്‍ എംഎല്‍എ എം മുരളി അന്തരിച്ചു
കുറിപ്പിന്റെ പൂര്‍ണരൂപം:
ഞാന്‍ 2018 മുതല്‍ ഉപയോഗിക്കുന്ന കാറാണിത്. 2¼ ലക്ഷം കി മി ഓടിക്കഴിഞ്ഞു. ഇന്ന് നിയമസഭയില്‍ ചെന്ന് പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എന്നെ അത്ര പരിചയം ഇല്ലാത്ത ഒരു വാച്ച് & വാര്‍ഡ്, ഡ്രൈവര്‍ സീറ്റില്‍ ഇരിക്കയായിരുന്ന എന്നോട് വളരെ വിനയത്തോടെ പറഞ്ഞു.. 'ഇവിടെ MLAമാരുടെ വാഹനങ്ങള്‍ക്കു മാത്രേ പാര്‍ക്കിങ് അനുവദിക്കൂ'
നിയമസഭ അംഗങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പറ്റില്ലേ എന്ന എന്റെ ചോദ്യത്തിന് ഉടനെ മറുപടി വന്നു.., MLA മാരുടെ വാഹനം മാത്രമേ പറ്റു.
MLA എന്ന് ഇംഗ്ലീഷില്‍ എഴുതിയാലേ ഒരു ഗമ ആവൂ എന്ന് പല തവണ എന്റെ ഡ്രൈവര്‍ വിഷ്ണു പറഞ്ഞിട്ടുള്ളത് എത്ര ശരിയാണ് എന്ന് ഇന്ന് ബോധ്യപ്പെട്ടു. നിയമസഭയുടെ ഔദ്യോഗിക ഭാഷ സമിതിയുടെ അധ്യക്ഷന്‍ കൂടിയായ ഞാന്‍ ഇതിങ്ങനെ പോട്ടെ എന്ന് തീരുമാനിക്കുന്നു.

mathew t thomas post
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Mathew T Thomas explained in a Facebook post that the incident occurred when an official vehicle was parked in the assembly.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'അടിവസ്ത്രം മാത്രം ധരിച്ച് ആക്ഷന്‍ രംഗം ചെയ്യാന്‍ പറഞ്ഞു'; ദുരനുഭവം പറഞ്ഞ് രാധിക ആപ്തെ

'ഇങ്ങനെ അറസ്റ്റ് ചെയ്യാന്‍ പാടുണ്ടോ?; മെസിയെ അല്ല, വിദേശ മദ്യമാണ് കൊണ്ടുവരാമെന്നു പറഞ്ഞത്'; പരിഹസിച്ച് ജോയ് മാത്യു

