മേയർ ആര്യ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻദേവിനും പെൺകുഞ്ഞ് പിറന്നു

മേയർ ആര്യ രാജേന്ദ്രൻ, എംഎൽഎ സച്ചിൻദേവ്/ ഫെയ്‌സ്‌ബുക്ക്
Last Updated :20 January 2024, 9:23 am IST

News Now

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻദേവിനും കുഞ്ഞ് പിറന്നു. ഇന്ന് രാവിലെയാണ് ആര്യ പെൺകുഞ്ഞിന് ജന്മം നൽകിയത്. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ ആണ് സച്ചിൻ ദേവ്. ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറും.

ബാലസംഘ കാലം മുതലുള്ള പരിചയമാണ് പിന്നീട് ഇരുവരുടെയും വിവാഹത്തിലേക്കെത്തിയത്. തിരുവനന്തപുരം ഓൾ സെയ്ന്റ്സ് കോളജിൽ വിദ്യാർഥിയായിരിക്കെ 21–ാം വയസിലാണ് ആര്യ മേയറായത്. 2022 സെപ്റ്റംബർ നാലിനായിരുന്നു ആര്യയുടെയും കോഴിക്കോട് ബാലുശേരി എംഎൽഎയായ സച്ചിൻദേവിന്റെയും വിവാഹം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates