ഡോർ തുറന്ന പൊലീസിനു നേരെ കുരച്ചുചാടി റോട്ട്‌വീലർ; നായയെ മറയാക്കി എംഡിഎംഎ കടത്ത്; യുവാക്കൾ പിടിയിൽ

നായയെ ഒപ്പംകൂട്ടി പലവട്ടം എംഡിഎംഎ കടത്തിയിട്ടുണ്ടെന്ന് ഇവർ പൊലീസിനോടു പറഞ്ഞു

എംഡിഎംഎ/ ഫയൽ
Last Updated :20 January 2024, 9:22 am IST
Edited by :migrator


തൃശൂർ: കാർ വാടകയ്ക്കെടുത്ത് എംഡിഎംഎ കടത്തിയ യുവാക്കൾ പിടിയിൽ. ‘റോട്ട്‌വീലർ’ ഇനത്തിൽപ്പെട്ട നായയെ മറയാക്കിയായിരുന്നു ഇവരുടെ ലഹരികടത്ത്. സംഭവത്തിൽ കണ്ടശാംകടവ് കിളിയാടൻ വിഷ്ണു (28), അന്തിക്കാട് തറയിൽ ശ്രീജിത്ത് (27) എന്നിവരെ കുന്നംകുളം പൊലീസും ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നു പിടികൂടി. 

വാടകയ്ക്കെടുത്ത കാറുമായി വിഷ്ണു ഇടയ്ക്കിടെ ബംഗളൂരുവിൽ പോയി മടങ്ങുന്നതായി കമ്മിഷണർ അങ്കിത് അശോകനു വിവരം ലഭിച്ചിരുന്നു. തുടർന്നാണ് പൊലീസ് കാർ തടഞ്ഞ് പരിശോധന നടത്തിയത്. പിൻവശത്തെ ഡോർ തുറന്നു പരിശോധിക്കാനാഞ്ഞ പൊലീസ് സംഘത്തിനു നേർക്കു റോട്ട്‌വീലർ ചാടി. അക്രമവാസനയേറിയ ഇനമായതിനാൽ പൊലീസ് സംഘം ആദ്യമൊന്നു പിന്നാക്കം മാറി. 

നായയെ വാങ്ങാൻ ബംഗളൂരുവിൽ പോയി മടങ്ങുകയാണെന്നു വിഷ്ണു പറഞ്ഞതോടെ സംശയമായി. നായ ആക്രമിക്കില്ല എന്നുറപ്പാക്കിയ ശേഷം വണ്ടി പരിശോധിച്ചപ്പോഴാണ് 18 ഗ്രാം എംഡിഎംഎ വാഹനത്തിൽ നിന്ന് കണ്ടെത്തിയത്. നായയെ ഒപ്പംകൂട്ടി പലവട്ടം എംഡിഎംഎ കടത്തിയിട്ടുണ്ടെന്ന് ഇവർ പൊലീസിനോടു പറഞ്ഞു. തമിഴ്നാട്ടിലും കർണാടകയിലുമൊക്കെ പൊലീസ് പലവട്ടം കൈകാണിച്ചിട്ടുണ്ടെങ്കിലും നായയെ കണ്ടു ഭയന്നു പിന്മാറിയെന്നും ഇവർ പറഞ്ഞു. നായയെ സുരക്ഷിത കേന്ദ്രത്തിലേക്കു പൊലീസ് മാറ്റി. പ്രതികളെ റിമാൻഡ് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now