മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ്: പ്രതിയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു
അറ്റന്‍ഡന്റര്‍ എഐ ശശീന്ദ്രനെയാണ് സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത്.

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസിലെ പ്രതിയായ അറ്റന്‍ഡന്റര്‍ എഐ ശശീന്ദ്രനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. ആഭ്യന്തര അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ നടപടി.
2023 മാര്‍ച്ച് 18-നാണ് തൈറോയ്ഡ് ശസ്ത്രക്രിയകഴിഞ്ഞ് മെഡിക്കല്‍ കോളജ് ഐസിയുവില്‍ പാതിമയക്കത്തില്‍ കിടക്കുകയായിരുന്ന യുവതിയെ അറ്റന്‍ഡറായ ശശീന്ദ്രന് പീഡിപ്പിച്ചത്. സംഭവം വലിയ പ്രതിഷേധത്തിന് ഇടയായിരുന്നു. മെഡിക്കല്‍ കോളജിലെ ഒരുവിഭാഗം ജീവനക്കാര്‍ ഇയാളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് പീഡനത്തിന് ഇരയായ യുവതി തെരുവിലടക്കം സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയിരുന്നു.
ആഭ്യന്തര അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജിലെ ഭരണനിര്‍വഹണവിഭാഗം പ്രതിയെ ജോലിയില്‍നിന്ന് പിരിച്ചുവിടാനുള്ള ശുപാര്‍ശ ഉത്തരവ് മേലധികാരിയായ പ്രിന്‍സിപ്പലിന് വ്യാഴാഴ്ച കൈമാറിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പല്‍ പിരിച്ചുവിട്ടതായി ഉത്തരവിറക്കിയത്. ഉത്തരവിന്റെ പകര്‍പ്പ് ഡിഎംഒയ്ക്ക് ഉള്‍പ്പടെ കൈമാറുകയും ചെയ്തു. ഈ കേസില്‍ കോടതിയില്‍ വിചാരണ ആരംഭിച്ചിട്ടുണ്ട്.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Attender AI Saseendran, who was accused in the sexual harassment case at the kozhikode medical college ICU, has been dismissed from service.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

ഓപ്പറേഷൻ തിയറ്ററിൽ ചോർച്ച: മാനന്തവാടി മെഡിക്കൽ കോളജിൽ നേത്ര ശസ്ത്രക്രിയകൾ രണ്ടാഴ്ചയായി മുടങ്ങി

4 മണി കഴിഞ്ഞാൽ പോസ്റ്റ്മോർട്ടമില്ല; കോഴിക്കോട് മെഡിക്കൽ കോളജിൽ ഉറ്റവരുടെ മൃതദേഹവുമായി കാത്തിരിപ്പ്: രാത്രി പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

